സമുദായ അംഗങ്ങള്‍ക്കിടയില്‍ കാപ്പന്‍ അനുകൂല തരംഗം: വെള്ളാപ്പള്ളി

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Last Updated : Sep 13, 2019, 11:31 AM IST
സമുദായ അംഗങ്ങള്‍ക്കിടയില്‍ കാപ്പന്‍ അനുകൂല തരംഗം: വെള്ളാപ്പള്ളി

ആലപ്പുഴ: പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന്‍ അനുകൂല തരംഗമുണ്ടെന്ന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല രണ്ടില ചിഹ്നം നിലനിര്‍ത്താന്‍ ആകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. 

അതുകൊണ്ടുതന്നെ ഇതേ രീതിയില്‍ പോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

മാത്രമല്ല നവോത്ഥാനമൂല്യ സംരക്ഷണത്തിന് എസ്എന്‍ഡിപി ഏതറ്റം വരെയും പോകുമെന്നും ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹിന്ദു പാര്‍ലമെന്റ് അംഗമായ സിപി സുഗതനെ വിമര്‍ശിച്ച വെള്ളാപ്പള്ളി സുഗതന്‍റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. 

Trending News