സാമൂഹിക മാധ്യമങ്ങളിൽ ആളുകൾക്ക് വീഡിയോകളോട് ഒരു പ്രത്യേക താത്പര്യമുണ്ട്. ആളുകൾ ഏറ്റവും കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതും വീഡിയോ കാണാനാണ്. ഇതിൽ തന്നെ വിവാഹങ്ങളുടെ വിഡിയോകളോട് ആളുകൾക്ക് പ്രത്യേക താത്പര്യമാണ് ഉള്ളത്. വിവാഹ വേദിയിലെ സന്തോഷവും കുസൃതികളും ഒക്കെ തന്നെയാണ് പലപ്പോഴും വിവിവാഹത്തിന്റെ വീഡിയോകളോട് ആളുകളുടെ താത്പര്യം വർദ്ധിക്കാൻ കാരണം. ഇപ്പോൾ ഒരു പെൺകുട്ടി ചെണ്ടകൊട്ടി ശിങ്കാരി മേളം നടത്തി വരനെ മണ്ഡപത്തിലേക്ക് ആനയിക്കുന്ന ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വിവാഹ ചടങ്ങുകളിലെ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി വധു ചെണ്ടയുമായി വേദിയിലെത്തിയപ്പോൾ ആദ്യം സദസിൽ നിശബ്ദതയായിരുന്നു. കൂടെ കൊട്ടാൻ സകല ചുവടുമായി പൊന്നൻസ് ശിങ്കാരിമേളത്തിലെ കലാകാരൻമാർക്കൊപ്പം വധുവും, അച്ഛനും, വരനും, ഒത്തുചേർന്നപ്പോൾ അതിഥികളായെത്തിയവരും ശിങ്കാരിമേളത്തിനൊപ്പം ചുവട് വെച്ചു. ഗുരുവായൂർ ശ്രികൃഷ്ണ ക്ഷേത്രത്തിൽ താലി കെട്ടിനു ശേഷം രാജ വത്സത്തിൽ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വധു ഇഷ്ടവാദ്യത്തിനൊപ്പം കല്യാണ വേഷത്തിൽ ചെണ്ടയിൽ കൊട്ടിക്കയറിയത്.
ALSO READ: Viral Video: ആക്രമിക്കാൻ ചെന്ന സിംഹത്തെ പഞ്ഞിക്കിട്ട് ആന..! വീഡിയോ വൈറൽ
കണ്ടാണശേരി ചൊവ്വല്ലൂർ സ്വദേശി പാലിയത്ത് ശ്രീകുമാറിൻ്റെയും, രശ്മിയുടെയും മകളാണ് ശില്പ. കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലുടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടിമേളത്തിലും, പഞ്ചാരിമേളത്തിലും, ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടി. യു എ ഇയിലെ വിവിധ വേദികളിലും, ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർത്ത് കൈയ്യടി നേടി.
കഴിഞ്ഞ 35 വർഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്. അബുദാബി പോർട്ടിന് കീഴിൽ ഗ്ലോബൽ ഷിപ്പിംഗ് എന്ന സ്ഥാപനത്തിലാണ് ശ്രീകുമാർ ജോലി ചെയ്യുന്നത്. മകൾ ശില്പ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പുർത്തിയാക്കി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫസിലിറ്റി മാനേജ്മെൻ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. വരൻ കണ്ണൂർ സ്വദേശി ദേവാനന്ദ് എഞ്ചിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...