MB Rajesh: കാർഷിക രം​ഗത്ത് പുത്തനുണർവ്; വിഷുദിനത്തിൽ സന്തോഷം പങ്കുവച്ച് മന്ത്രി എംബി രാജേഷ്

Minister MB Rajesh: വിളവെടുക്കുന്ന പച്ചക്കറിക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി മുഴുവൻ പച്ചക്കറിയും ഹോർട്ടികോർപ് ഏറ്റെടുത്തുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 11:25 AM IST
  • തൃത്താലയുടെ കാർഷിക രംഗം പുതിയ ഉണർവ്വിലും ഉന്മേഷത്തിലുമാണെന്ന് മന്ത്രി എംബി രാജേഷ്
  • 800 ലധികം ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിച്ചു
  • അതിൽ തന്നെ ഇടക്കാലത്ത് നിന്ന് പോയ പുഞ്ചകൃഷിയുടെ പുനരുജ്ജീവനത്തിനു പ്രാധാന്യം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി
MB Rajesh: കാർഷിക രം​ഗത്ത് പുത്തനുണർവ്; വിഷുദിനത്തിൽ സന്തോഷം പങ്കുവച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കഴിഞ്ഞ  രണ്ട് കൊല്ലം കൊണ്ട് തൃത്താലയുടെ കാർഷിക രംഗം പുതിയ ഉണർവ്വിലും ഉന്മേഷത്തിലുമാണെന്ന് മന്ത്രി എംബി രാജേഷ്. 800 ലധികം ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിച്ചു. അതിൽ തന്നെ ഇടക്കാലത്ത് നിന്ന് പോയ പുഞ്ചകൃഷിയുടെ പുനരുജ്ജീവനത്തിനു പ്രാധാന്യം നൽകി. 3220 കിലോ പച്ചക്കറികളാണ് ഒരാഴ്ച കൊണ്ട് മാത്രം  തൃത്താലയിൽ സംഭരിച്ചത്. വിളവെടുക്കുന്ന പച്ചക്കറിക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി മുഴുവൻ പച്ചക്കറിയും ഹോർട്ടികോർപ് ഏറ്റെടുക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. വിഷു ആശംസകൾ നേർന്ന് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി സന്തോഷം പങ്കുവച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ വിഷു ദിനത്തിൽ പ്രത്യേകമായ സന്തോഷം തരുന്ന ഒരു വിശേഷം പങ്കുവക്കട്ടെ. 3220 കിലോ പച്ചക്കറികളാണ് ഒരാഴ്ച കൊണ്ട് മാത്രം  തൃത്താലയിൽ സംഭരിച്ചത് ! വിളവെടുക്കുന്ന പച്ചക്കറിക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി മുഴുവൻ പച്ചക്കറിയും ഹോർട്ടികോർപ് ഏറ്റെടുക്കുകയും ചെയ്തു.

പച്ചക്കറി സംഭരണ ത്തിന്റെയും കൃഷിശ്രീ സെന്ററിന്റെയും ഉദ്ഘാടനം ഇന്നലെ നിർവഹിച്ചു. കഴിഞ്ഞ  രണ്ട് കൊല്ലം കൊണ്ട് തൃത്താലയുടെ കാർഷിക രംഗം പുതിയ ഉണർവ്വിലും ഉന്മേഷത്തിലുമാണ്. 800 ലധികം ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിച്ചു. അതിൽ തന്നെ ഇടക്കാലത്ത് നിന്ന് പോയ പുഞ്ചകൃഷിയുടെ പുനരുജ്ജീവനത്തിനു പ്രാധാന്യം നൽകി. വിവിധ ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലൂടെയുള്ള ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.

ALSO READ: Happy Vishu: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

ചെറുധാന്യങ്ങളുടെയും പച്ചക്കറിയുടെയും കൃഷിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി ഭൂജല പോഷണത്തിനായി കൃഷിയിടങ്ങളിലെ കുളങ്ങൾ നവീകരിച്ചു. അടുത്ത പരിസ്ഥിതി ദിനത്തിൽ തൃത്താലയിൽ ആകെ ഒരു ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നടത്തിയ ഇത്തരം ഇടപെടലുകൾ ഇപ്പോൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

 ക്ഷീരകർഷകർക്കായി ക്ഷീര ഗ്രാമം പദ്ധതിക്കും നാളികേര കർഷകർക്കായി കേര ഗ്രാമം പദ്ധതിക്കും പുറമെ കൃഷിശ്രീ പദ്ധതിയും ഇപ്പോൾ തൃത്താലയിലെ നാഗലശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കി വരികയുമാണ്. കാർഷിക മേഖലയിൽ തൃത്താല കൈവരിച്ച ഈ നേട്ടങ്ങൾ സുസ്ഥിര വികസന മാതൃകയുടെ പുതിയ ചരിത്രം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഏവർക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News