Vizhinjam Port: വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീ പോർട്ട്‌; ഔദ്യോ​ഗിക പേര് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി

Vizhinjam International Sea Port: വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിലാണ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 03:55 PM IST
  • വിഴിഞ്ഞം തുറമുഖം അദാനി പോർട്ട് എന്ന പേരിൽ മാത്രം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഔദ്യോ​ഗിക പേര് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്
  • ബ്രാൻഡിംഗിന്റെ ഭാഗമായി ഉടൻ ലോഗോയും പുറത്തിറക്കും
Vizhinjam Port: വിഴിഞ്ഞം തുറമുഖം ഇനി  വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീ പോർട്ട്‌; ഔദ്യോ​ഗിക പേര് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിൽ അറിയപ്പെടും. വിഴിഞ്ഞം തുറമുഖം ഔദ്യോ​ഗികമായി ഇനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിലാണ് അറിയപ്പെടുക. സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വിഴിഞ്ഞം തുറമുഖം അദാനി പോർട്ട് എന്ന പേരിൽ മാത്രം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഔദ്യോ​ഗിക പേര് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ബ്രാൻഡിംഗിന്റെ ഭാഗമായി ഉടൻ ലോഗോയും പുറത്തിറക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാരിന്റെയും അദാനി പോർട്ട്സിന്റെയും സംയുക്ത സംരംഭം എന്നുകൂടി ചേർത്തിട്ടുണ്ട്.

വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോ​ഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി വിഴി‍ഞ്ഞത്തിന് മാറാൻ കഴിയും. സമുദ്രഗതാ​ഗതത്തിലെ 30-40 ശതമാനം ചരക്കുനീക്കവും നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തും സമീപത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾക്കും ചരക്കുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം.

ALSO READ: സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്; മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത് കപ്പലെത്തും

വിഴിഞ്ഞം തുറമുഖത്തെ ചുറ്റുപാടുമുള്ള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായി വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത 66-ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട-മം​ഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉൾക്കൊള്ളുന്ന റിം​ഗ് റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും.

ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളും അടക്കം ടൗൺഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഏകദേശം 5000 കോടി ചിലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി. വ്യാവസായിക ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News