വിഴിഞ്ഞം തുറമുഖം: ആധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി സബ്‌സ്റ്റേഷൻ നാളെ(30.06.2022) നാടിന് സമർപ്പിക്കും

കടല്‍ ശാന്തമായാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ശക്തമായി പുനരാരംഭിക്കും

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 05:14 PM IST
  • നിലവില്‍ പുലിമുട്ടിന്റെ നീളം 1800 മീറ്റര്‍ പൂര്‍ത്തിയായി
  • വലിയ തിരകള്‍ ഉള്ളതിനാല്‍ പുലിമുട്ടിന്റെ നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്
വിഴിഞ്ഞം തുറമുഖം: ആധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി സബ്‌സ്റ്റേഷൻ നാളെ(30.06.2022) നാടിന് സമർപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും സമീപ പ്രദേശങ്ങള്‍ക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള ആധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കാട്ടാക്കട സബ് സ്റ്റേഷനില്‍ നിന്നും ഏകദേശം 20 കി.മീ ദൂരത്തില്‍ 220 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ വൈദ്യുതി ബോര്‍ഡ് മുഖേന സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. ഈ ട്രാന്‍സ്മിഷന്‍ ലൈനില്‍ നിന്നും തുറമുഖ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള പ്രധാന ഘടകമായ ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.

VIZHIJAM

വൈദ്യുതി വിതരണത്തിനായി ഏറ്റവും ആധുനികമായ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷനാണ് നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പിലാക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ പുലിമുട്ടിന്റെ നീളം 1800 മീറ്റര്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ തുറമുഖത്ത് ആദ്യ കപ്പല്‍ എത്തിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം സജീവമായതിനെ തുടര്‍ന്ന് വലിയ തിരകള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കടലില്‍ പാറ നിക്ഷേപം നടത്തി പുലിമുട്ടിന്റെ നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

Also Read: മടിയിൽ കനമില്ലെന്ന് മുഖ്യമന്ത്രി തെളിയിക്കട്ടേ; വി.ഡി. സതീശൻ

അതുകൊണ്ട് പുലിമുട്ടിന്റെ ബലപ്പെടുത്തലും അക്രോപോടുകളുടെ വിന്യാസവുമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ബാര്‍ജുകള്‍ അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ കൊല്ലം വിഴിഞ്ഞം തുറമുഖങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടല്‍ ശാന്തമായാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ശക്തമായി പുനരാരംഭിക്കും.നാളെ (30.06.2022) വൈകിട്ട് വിഴിഞ്ഞം മുക്കോലയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, അഡ്വ.ആന്റണി രാജു, ഡോ.ശശി തരൂര്‍ എം.പി, അഡ്വ.എം.വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Also Read: Airline Fare Hike : വിമാനയാത്ര നിരക്ക് വർധന; വ്യോമയാന മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News