തിരുവനന്തപുരം: വീണാ വിജയൻ്റെ കമ്പനിയെക്കുറിച്ചുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തെളിവ് ഹാജരാക്കിയാണല്ലോ അദ്ദേഹം സംസാരിച്ചത്. ഇനി ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ. മടിയിൽ കനമില്ലെന്ന് മുഖ്യമന്ത്രി തെളിയിക്കണം. ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവർ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് പാടിയെന്നും സതീശൻ തിരുവനന്തപുരത്ത് ആരോപിച്ചു.
പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകിയിട്ടില്ല. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയി, സ്വപ്നയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബാഗേജ് മറന്നു പോയതായി ശിവശങ്കർ പറഞ്ഞിട്ടുണ്ട്. സ്വപ്ന വഴി നയതന്ത്ര ചാനലിലൂടെയാണ് ഇത് കൊണ്ടുവന്നത്. നയതന്ത്ര ചാനൽ വഴി അയച്ച ബാഗേജ് യുഎഇ യാത്രയിൽ മറന്നു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറയുകയാണ്.
Also Read: 'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ' : ആരോപണങ്ങൾ തള്ളി റിയാസ്
സ്വർണ്ണക്കടത്തിലെ ഗൂഡാലോചന കേസിൽ ഷാജ്കിരണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരും. വർഗീയത പറഞ്ഞ് രക്ഷപ്പെടാനാണ് സഭയിലെ ചർച്ചയിൽ സർക്കാർ ശ്രമിച്ചത്. വിഷയം സഭയിൽ ഇനിയുമുയർത്തി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...