തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. എപ്രിൽ 25 വൈകുന്നേരം ആണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കാണ് ഈ അധിക സർവീസ് റെയിൽവേ അനുവധിച്ചിരിക്കുന്നത്.
മലയാളികൾ കൂടുതലായി താമസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. നാട്ടിലെത്തി വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ട്രെയിനുകൾക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്ന കാരണത്താൽ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നവരാണ് പലരും. ആ സാഹചര്യത്തിലാണ് ഇപ്പോൾ ചെറിയ ആശ്വാസവുമായി റെയിൽവേ എത്തിയിരിക്കുന്നത്.
ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏപ്രിൽ 25ന് വൈകിട്ട് 3 50 നു പുറപ്പെടുന്ന ട്രെയിൻ, കേരളത്തിലെ പോളിംഗ് ദിവസമായ ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും. വോട്ട് ചെയ്ത് ഇതേ ട്രെയിനിൽ രാത്രി തന്നെ മടങ്ങാനും അവസരമുണ്ട്. ഏപ്രിൽ 26 രാത്രി 11 .50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 27 രാവിലെ എട്ടുമണിക്ക് ട്രെയിൻ ബാംഗ്ലൂരിൽ തിരിച്ചെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.