വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ പ്രതികളെ കാമ്പസിലെത്തിച്ച് തെളിവെടുത്തു. കേസിൽ പോലീസിൻ്റെ കസ്റ്റഡിയിലുള്ള രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളെയാണ് കാമ്പസിലെത്തിച്ച് തെളിവെടുത്തത്.
പതിനാറാം തീയതി രാത്രി ഒമ്പത് മണിക്ക് ശേഷം സിദ്ധാർത്ഥനെ ആദ്യം എത്തിച്ച് മർദ്ദിച്ച, കാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് ആദ്യം പ്രതികളെ എത്തിച്ചത്. സിദ്ധാർഥൻ ആൾക്കൂട്ടവിചാരണക്കും മർദ്ദനത്തിനുമിരയായ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ചും തെളിവെടുത്തു.
ALSO READ: ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്പെൻഡ് ചെയ്യും; നിർദേശം നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന സിൻജോ ജോൺസണെ കാമ്പസിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയിരുന്നു. അതിനിടെ, പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പോലീസ് നീക്കങ്ങൾ ആരംഭിച്ചു.
സിദ്ധാർത്ഥനെ ആൾക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നുണ്ട്. മൂർച്ചയുള്ള ആയുധംകൊണ്ട് മർദിച്ചതിൻ്റെയടക്കം പരിക്കുകൾ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടും കൊലപാതകശ്രമത്തിന് കേസെടുക്കാത്തതും വിമർശനത്തിനിടയാക്കുന്നുണ്ട്.
ALSO READ: സിദ്ധാർത്ഥിന്റെ മരണം; കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മന്ത്രി ചിഞ്ചുറാണി
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കും എസ്.എഫ്.ഐക്കും എതിരെ ഉയർന്ന ആരോപണങ്ങൾ സി.പി.എം. ജില്ലാ കമ്മിറ്റി തള്ളി. പ്രതികളെ സഹായിക്കാൻ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ സി.പി.എം വയനാട് ജില്ലാ കമ്മിറ്റി നിഷേധിച്ചു. സിദ്ധാർത്ഥൻ എസ്.എഫ്.ഐ. പ്രവർത്തകനായിരുന്നുവെന്നും മരണത്തിൽ അന്വേഷണം ശരിയായി നടക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.