എനിക്ക് വേണം 'ഈ രശ്മി'യെ, നിങ്ങളെനിക്ക് 'ഈ രശ്മി'യെ തരണം!!

വിവാഹ ചെറുക്കൻ വധുവിന്‍റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്. 

Last Updated : May 29, 2019, 12:35 PM IST
എനിക്ക് വേണം 'ഈ രശ്മി'യെ, നിങ്ങളെനിക്ക് 'ഈ രശ്മി'യെ തരണം!!

ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെ ഏറെ വൈറലുകള്‍ സമ്മാനിച്ച സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. 

''എനിക്ക് ഈ തൃശൂർ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂർ ഞാനിങ്ങെടുക്കുവാ'' എന്ന പ്രയോഗമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടിയത്. 

തൃശൂരിലെ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും ഏറ്റുപറയുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ, അദ്ദേഹത്തിന്‍റെ 'തൃശൂര്‍' ഡയലോഗ് കല്യാണ ഫ്ലക്സിലും തരംഗമായിരിക്കുകയാണ്. ഒരു കല്യാണ വണ്ടിയുടെ പുറകിലെ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

വിവാഹ ചെറുക്കൻ വധുവിന്‍റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്. 

''എനിക്ക് വേണം ഈ രശ്മിയെ...നിങ്ങളെനിക്കീ രശ്മിയെ തരണം...ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ..'' എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും തൃശൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മാറിയിരുന്നു.  

 

 

Trending News