തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ തുടരുന്ന വാരാന്ത്യ ലോക്ക് ഡൗണിന് മാറ്റമില്ല. ലോക്ക് ഡൌൺ തുടരാനാണ് സംസ്ഥാന സർക്കാരിൻറെ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനം. ഒരാഴ്ച കൂടി നിയന്ത്രണം തുടരും.
കൂട്ട പരിശോധനകൾ തുടരാൻ തന്നെയാണ് സർക്കാരിൻറെ തീരുമാനം ഇതിൻറെ ഭാഗമായി വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകൾ നടത്തും. വാർഡ് തലത്തിൽ മുതൽ മൈക്രോ കണ്ടെയ്ൻമെൻറ് ഏരിയകളിൽ വരെ ശക്തമായ ഇടപെടൽ നടത്താനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
ബക്രീദിനോടനുബന്ധിച്ച് നൽകിയ ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. തൊട്ട് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ നടപടി. നേരത്തെ ശനി,ഞായർ ദിവസങ്ങളിൽ പൂർണമായും ലോക്ക് ഡൗൺ ഒഴിവാക്കാനായിരുന്നു തീരുമാനം.
അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 16000ത്തിന് മുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിൽ നിന്നും താഴേക്ക് പോവുന്നില്ലെന്നാതാണ് ആശങ്ക. 104 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്.