തിരുവനന്തപുരം: കൊച്ചു തുറയിൽ കടൽത്തീരത്ത് ഉടുമ്പ് സ്രാവ് ചത്തു കരയ്ക്കടിഞ്ഞ നിലയിൽ. വെള്ളുടുമ്പ് സ്രാവ് ഇനത്തിൽപ്പെട്ടതാണ് ഇത്. സ്രാവ് പോലെ ഇവ അപകടകാരിയല്ല എങ്കിലും ഇവയുടെ ഇറച്ചി ആരും ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. കടലിന്റെ അടിത്തട്ടിൽകാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തിൽ വലയിൽപ്പെട്ടതാകമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ശരീരത്തിലെ വെള്ള പുള്ളികൾ മൂലമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവ് എന്ന പേരു വരാൻ കാരണം. തിമിംഗലം സ്രാവ് എന്നും ഇതിനെ പ്രദേശികമായി വിളിക്കുന്നു. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിന്നാലാണ് കടലിന്റെ അടിത്തട്ടിൽ ഇവ സ്ഥിരമായി കാണുന്നത്. മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പുകൾ. പുരാതനകാലത്ത് മരം കൊണ്ട് നിർമിച്ചിരുന്ന വള്ളങ്ങൾളുടെ അടിഭാഗാത്ത് ഈ സ്രാവിൽനിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...