പാലക്കാട്: പാലക്കാട് മുതലമടയിൽ കാട്ടാന കൃഷി നശിപ്പിച്ചു. തുടർച്ചയായി രണ്ടാം ദിനമാണ് ഇതേ കൃഷിയിടത്തിൽ കാട്ടാന ആക്രമണം നടത്തുന്നത്. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്‍റെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിങ് ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിറങ്ങി. ഫെൻസിങ്ങും കാട്ടാന തകർത്തു. വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് മറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.
രണ്ട് തവണയും കാട്ടാനകള്‍ ഫെന്‍സിങ്ങ് നശിപ്പിച്ചിരുന്നു. ആദ്യതവണ ഫെന്‍സിങ്ങ് നശിപ്പിച്ചെങ്കിലും പിന്നീട് ഇത് ശരിയാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി വീണ്ടുമിറങ്ങിയ കാട്ടാന ഇന്നലെയും ഫെന്‍സിങ്ങിലേക്ക് മരങ്ങള്‍ മറിച്ചിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് തെങ്ങ്, വാഴ, കവുങ്ങ്, തുടങ്ങിയ വിവിധ കൃഷികൾ നശിപ്പിച്ചു. കൃഷിയിടത്തിലെ തെങ്ങ് അടക്കം വേരോടെ കുത്തി മറിച്ചിട്ട നിലയിലാണ്. മാവുകളുടെ കമ്പുകളും മറ്റും വലിച്ച് ഒടിച്ച നിലയിലാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ മുതലമടയിലെ കർഷകർ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
അതേസമയം, ഈ മാസം തന്നെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. അട്ടപ്പാടി ഷോളയൂരിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിക്കാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന് പുറത്തിറങ്ങിയപ്പോഴാണ് ലക്ഷ്മണനെ കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയിൽ നാല് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നാലാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. ഒരു വീട്ടമ്മ ഉൾപ്പെടെ നാല് പേരെയാണ് നാല് മാസത്തിനിടെ കാട്ടാന കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ച് മണക്ക് വീടിന് പുറത്തിറങ്ങിയ ലക്ഷ്മണനെ കാട്ടാന അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...