Wild Elephant attack: മൂന്നാറിലെ ജനവാസ മേഖലയെ വിറപ്പിച്ച് 'കട്ടക്കൊമ്പന്‍'; നേര്യമം​ഗലത്ത് ഭീതി പരത്തി 'ഒറ്റക്കമ്പൻ'

Wild Elephant attack in Munnar: ബുധനാഴ്ച രാവിലെ 8 മണിയ്ക്കാണ് കട്ടക്കൊമ്പൻ ജനവാസ മേഖലയായ സെവൻ മല എസ്റ്റേറ്റിൽ എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 03:51 PM IST
  • നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി.
  • രാത്രി പ്രദേശത്ത് ഇറങ്ങിയത് ഒറ്റക്കൊമ്പന്‍ എന്ന ആനയാണെന്ന് പ്രദേശവാസികൾ.
  • മേഖലയിൽ വ്യാപകമായി കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
Wild Elephant attack: മൂന്നാറിലെ ജനവാസ മേഖലയെ വിറപ്പിച്ച് 'കട്ടക്കൊമ്പന്‍'; നേര്യമം​ഗലത്ത് ഭീതി പരത്തി 'ഒറ്റക്കമ്പൻ'

ഇടുക്കി: മൂന്നാർ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാടിനെ വിറപ്പിച്ചു മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് രാവിലെ 8 മണിയോടെ കാട്ടാന ഇറങ്ങിയത്. 

ബുധനാഴ്ച രാവിലെ എട്ടു മണിയ്ക്കാണ് കാട്ടാന ജനവാസ മേഖലയായ സെവൻ മല എസ്റ്റേറ്റിൽ എത്തിയത്. കട്ടക്കൊമ്പൻ എന്ന വിളിപ്പേരുള്ള കൊമ്പനാണ് എസ്റ്റേറ്റിലെ ലയങ്ങൾക്ക് മുമ്പിൽ എത്തിയത്. എസ്റ്റേറ്റിലുള്ള പലരും ജോലിക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് കൊമ്പൻ ലയങ്ങൾക്കു മുമ്പിൽ എത്തിയത്. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ സ്കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വേളയിൽ ആന എത്തിയത് മാതാപിതാക്കളെ ആശങ്കയിലാക്കുകയാണ്.

ALSO READ: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലും വന്യജീവി ആക്രമണം രൂക്ഷമാവുകയാണ്. വന്യജീവികളെ തടയുവാൻ സർക്കാർ നിയോഗിച്ച ആർ ആർ ടി ടീമിൻറെ സേവനം ലഭ്യമായ അവസരത്തിലും വന്യജീവികൾ ജനവാസ മേഖലകളിൽ എത്തി സ്വൈര്യ വിഹാരം നടത്തുകയാണ്. പകൽ നേരങ്ങളിൽ പോലും ജനവാസ മേഖലകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അതേസമയം, അടുത്തിടെ വീട്ടമ്മ ഇന്ദിരയെ കാട്ടാന കൊലപ്പെടുത്തിയ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. രാത്രി പ്രദേശത്ത് ഇറങ്ങിയത് ഒറ്റക്കൊമ്പന്‍ എന്ന ആനയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലര്‍ച്ചെയാണ് ആന കാടുകയറിയത്. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മേഖലയിൽ വ്യാപകമായി കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News