ഇടുക്കി: പടയപ്പക്ക് സംരക്ഷണം ഒരുക്കാന്‍ മുന്നൊരുക്കവുമായി വനം വകുപ്പ്. മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ പഞ്ചായത്തിന് കത്ത് നല്‍കിയതായി മൂന്നാര്‍ റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ പറഞ്ഞു.
ഒരു മാസക്കാലമായി പഞ്ചായത്തിന്റെ കല്ലാറിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിലാണ് കാട്ടാനയായ പടയപ്പ തമ്പടിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറി മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉള്ളതിനാല്‍ ഭക്ഷണം തേടിയെത്തുന്ന പടയപ്പ ഇവിടെ നിന്നും മാറുന്നില്ല. മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതോടൊപ്പം പ്ലാസ്റ്റിക്കും കാട്ടാന ഭക്ഷിക്കുന്ന ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ALSO READ: കെഎസ്ആർടിസി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നത് ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതോടെയാണ് തരംതിരിച്ച് മാലിന്യങ്ങള്‍ പ്ലാന്റില്‍ ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിഎഫ്ഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നതെന്ന് റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ പറഞ്ഞു. പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റ് വനമേഖലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ വന്യമ്യഗങ്ങള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും ഇവിടെ എത്തുന്നുണ്ട്.
അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു; കട ഭാഗികമായി തകര്‍ത്തു
തമിഴ്നാട്: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാടിനും തലവേദനയാകുന്നു.
അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചെന്നാണ് പുതിയ വിവരം. ആന റേഷൻ കടയുടെ ജനൽ തകർത്തു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ജനൽ തകർത്തെങ്കിലും അരി എടുക്കാതെ അരിക്കൊമ്പൻ മടങ്ങി.
മേഘമലയിൽ നിന്ന് 9 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മണലാർ എസ്റ്റേറ്റിലേക്ക് പുലർച്ചെ 2 മണിയോടെയാണ് അരിക്കൊമ്പൻ എത്തിയത്. ചിന്നക്കനാലിലും ഈ സമയത്ത് തന്നെയായിരുന്നു അരിക്കൊമ്പൻ അരി തേടി ഇറങ്ങിയത്. അരിക്കൊമ്പൻ കാടിറങ്ങി വന്ന് റേഷൻകട ആക്രമിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. റേഷൻ കട കണ്ടെത്തിയതോടെ അരിക്കൊമ്പൻ അരി തേടി വീണ്ടും വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ അവിടെ നിന്ന് നടന്ന് നീങ്ങി തമിഴ്‌നാട്ടിലെ മേഘമലയില്‍ എത്തുകയായിരുന്നു. ഇവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ച അരിക്കൊമ്പൻ വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ചതിനാൽ അരിക്കൊമ്പനെ തിരിച്ചറിയാൻ പ്രദേശവാസികൾക്ക് കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...