Accident: എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

Road Accident: പരിക്കേറ്റ ഇയാളെ ഏറെനേരം റോഡില്‍ കിടന്നു ശേഷം ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 06:40 AM IST
  • എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്
  • അപകടം നടന്നത് കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു
  • ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം
Accident: എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

കഴക്കൂട്ടം: മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. അപകടം നടന്നത് കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം. കഴക്കൂട്ടം സ്വദേശി രതീഷിനാണ് പരിക്കേറ്റത്.

Also Read: പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

പരിക്കേറ്റ ഇയാളെ ഏറെനേരം റോഡില്‍ കിടന്നു ശേഷം ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.   പരിക്കേറ്റയാളിനോടൊപ്പം എം എം മണിയുടെ ഗണ്‍മാനും ആംബുലന്‍സില്‍ കൂടെ പോയി.  അപകടം നടന്നത് ഇന്നലെ രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു സമീപമായിരുന്നു.

Also Read: വയനാട്ടിൽ കുട്ടത്തോണി മറിഞ്ഞ് ഒരാൾ മരിച്ചു

യാത്രികൻ എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ റോഡ് മുറിച്ചു കടക്കവെയായിരുന്നു കാറിടിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു എംഎല്‍എയുടെ വാഹനം.  ശേഷം മറ്റൊരു കാറില്‍ യാത്ര തുടര്‍ന്ന എംഎം മണി മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റയാളിനെ സന്ദര്‍ശിച്ചിരുന്നു.  അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പരിക്കേറ്റയാളുടെ നില ഗുരുതരമെന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News