Wayanad Elephant Attack: വന്യമൃഗ ഭീഷണി; സംസ്ഥാന സർക്കാർ വേഗത്തിലുള്ള നടപടികളെടുക്കണമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

Wayanad Wild Elephant Attack: മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുന്നത് അടക്കമുള്ള നടപടികളെടുക്കാൻ സംസ്ഥാനത്തിന് തന്നെ അധികാരമുണ്ടെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 07:33 PM IST
  • വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന 10 ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു
  • 2022-23 വർഷത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 15.80 കോടി നൽകിയെന്നും ഭൂപേന്ദ്ര യാദവ്
Wayanad Elephant Attack: വന്യമൃഗ ഭീഷണി; സംസ്ഥാന സർക്കാർ വേഗത്തിലുള്ള നടപടികളെടുക്കണമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

വയനാട്: വന്യമൃഗ ഭീഷണി നേരിടാൻ സംസ്ഥാന സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുന്നത് അടക്കമുള്ള നടപടികളെടുക്കാൻ സംസ്ഥാനത്തിന് തന്നെ അധികാരമുണ്ട്.

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന 10 ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. വയനാട് കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. 2022-23 വർഷത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 15.80 കോടി നൽകിയെന്നും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

അതേസമയം, മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന ധന സഹായം സംസ്ഥാന ഫണ്ടാണ് എന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയാണെങ്കിൽ കേന്ദ്രം നൽകുന്ന 10 ലക്ഷം രൂപ എവിടെ പോയെന്ന് ജില്ലയിലെ കോൺഗ്രസ് എംഎൽഎമാർ ചോദിച്ചു. അതിനിടെ, മാനന്തവാടിയിലിറങ്ങിയ കൊലയാളി കാട്ടാനക്കായുളള തിരച്ചിൽ പതിമൂന്നാം ദിവസവും തുടരുകയാണ്.

ALSO READ: വയനാട്ടിൽ പോൾ കൊല്ലപ്പെട്ട സ്ഥലത്തിനരികെ കടുവയിറങ്ങി; പശുക്കളെ ആക്രമിച്ചു

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം സംബന്ധിച്ച് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ തമ്മിൽ കൂടിയാലോചന നടക്കുന്നുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കർണാടക വനമേഖലയിലുള്ള ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ആന വനാതിർത്തിക്ക് പുറത്തെത്തിയാൽ വെടിവെക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര വനംമന്ത്രിയുടെ വയനാട്ടിലെ സന്ദർശനം അനൗദ്യോഗികമാണെന്നും അദ്ദേഹം വന്നത് നല്ലകാര്യമാണെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ, കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങൾക്ക് അന്തിമ പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പാക്കം സ്വദേശി പോൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത നടപടിയിൽ തെറ്റില്ലെന്നും പ്രതിഷേധക്കാർക്ക് എതിരെയല്ല അക്രമം നടത്തിയവർക്ക് എതിരെയാണ് കേസെടുത്തതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News