നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്, അവിശ്വാസ പ്രമേയം കൊണ്ടുവരും...

Last Updated : Jun 27, 2020, 09:30 PM IST
നിലപാട് കടുപ്പിച്ച്  പി ജെ  ജോസഫ്,  അവിശ്വാസ പ്രമേയം  കൊണ്ടുവരും...

നിലപാട് കടുപ്പിച്ച്  പി ജെ  ജോസഫ്,  അവിശ്വാസ പ്രമേയം  കൊണ്ടുവരും... 

കോട്ടയം:  മാസങ്ങളായി തുടരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ജോസ് കെ മാണി, ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പിടിവലി മൂര്‍ധന്യത്തില്‍..   അവിശ്വാസ പ്രമേയം  കൊണ്ടുവരുമെന്ന്  ഉറപ്പിച്ച് പി ജെ ജോസഫ്...!!

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും, പ്രമേയത്തിന്  യുഡിഎഫിന്‍റെ അനുമതിയുണ്ടെന്നും  പി ജെ ജോസഫ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന൦  ജോസ് കെ മാണി വിഭാഗം രാജിവെക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്നും ജോസഫ് പറഞ്ഞു. കോണ്‍ഗ്രസും ലീഗും  അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
 
പ്രശ്നത്തില്‍  യു.ഡി.എഫ്  ഇടപെട്ടിരുന്നു. യുഡിഎഫ് നിര്‍ദ്ദേശം പാലിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോണ്‍ഗ്രസ്‌   കര്‍ശന നിര്‍ദ്ദേശവും നല്കിയിരുന്നു.  എന്നാല്‍, ജോസ്  കെ മാണി പക്ഷം തങ്ങളുടെ  നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.  രാജി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ജോസ് വിഭാഗത്തിന്‍റെ മറ്റ്  ആവശ്യങ്ങള്‍ രാജിക്ക് ശേഷം പരിഗണിക്കാമെന്നുമാണ്   കോണ്ഡ‍ഗ്രസ് നിലപാട്. അതേസമയം, എന്നാല്‍, യുഡിഎഫ് നിര്‍ദ്ദേശം ജോസ് കെ മാണി വിഭാഗ൦  അംഗീകരിക്കത്തത്തില്‍ യുഡിഎഫിന് അതൃപ്തിയുമുണ്ട്.

എന്നാല്‍ രാജിക്ക് മുമ്പ് മറ്റ് ചില ധാരണകള്‍  കൂടി ഉണ്ടാകണമെന്ന നിലപാടാണ് ജോസ് കെ മാണി ഗ്രൂപ്പിന് ഉള്ളത്.  അതായത് , 
 ജോസഫ് പക്ഷത്തുള്ള സി. എഫ്. തോമസും മോന്‍സ് ജോസഫും കഴിഞ്ഞ തവണ മത്സരിച്ച്‌ ജയിച്ച ചങ്ങനാശേരി, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം ഒത്തുതീര്‍പ്പ് ഫോര്‍മുലയായി ജോസ് വിഭാഗം ഉന്നയിച്ചിരുന്നു.   ജോസഫ് പക്ഷത്തിന് ഏറെ ജനപിന്തുണയുള്ള മണ്ഡലങ്ങളാണ് ഇവ. എന്നാല്‍, ഈ നിര്‍ദ്ദേശം  ജോസഫ് വിഭാഗം തള്ളിക്കളഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടിയില്‍ ആരംഭിച്ച അധികാര വടംവലിയാണ്  ഇപ്പോള്‍  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈയടക്കുന്നതില്‍ എത്തി നില്‍ക്കുന്നത്. മാസങ്ങളായി  ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്  ജോസഫ്‌  ഗ്രൂപ്പ്.  എന്നാല്‍, ഈ വിഷയത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്  ജോസ് കെ.മാണി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു.

Also read: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ല, നിലപാടില്‍ ഉറച്ച് ജോസ് കെ മാണി...

പാലാ നിയോജക മണ്ഡലത്തിലെ  തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്നും അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. ജോസഫ്‌, ജോസ് കെ മാണി ഗ്രൂപ്പുകള്‍ തമ്മിലുള്ള  തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു ചരിത്രത്തിലാദ്യമായി  മാണിയുടെ സ്വന്തം പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണി നേടിയ വിജയം.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെച്ച് ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലയ്ക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്...  

 

Trending News