തിരുവനന്തപുരം: ലിഫ്റ്റ് തകർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി നദീറ (22) ആണ് മരിച്ചത്. മെയ് 15ന് ആർസിസിയിൽ (Regional Cancer Centre) ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണ് നദീറയ്ക്ക് പരിക്കേറ്റത്. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ (Intensive Care Unit) ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
അതേമസയം, ലിഫ്റ്റ് തകർന്ന് വീണ് യുവതി മരിച്ചത് ആർസിസിയുടെ അനാസ്ഥ മൂലമാണെന്ന് മരിച്ച യുവതിയുടെ സഹോദരി ആരോപിച്ചു. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആർസിസിക്കെതിരെ രംഗത്തെത്തിയത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ട് കാര്യമില്ലെന്ന് റജീന പറഞ്ഞു. നദീറയുടെ ഒന്നേകാൽ വയസ് മാത്രം പ്രായമായ കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം നൽകണമെന്ന് റജീന ആവശ്യപ്പെട്ടു.
ALSO READ: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് പരാതിയില്ല. മുഖ്യമന്ത്രിക്കും (Chief Minister) ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും റജീന പറഞ്ഞു. അപയാ സൂചന മുന്നറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി ക്ഷതമേറ്റു. തുടർന്ന് ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്.
ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം (Investigation) നടത്തി വീഴ്ച വരുത്തിയ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കുടുംബത്തിന് ആർസിസി നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...