സ്ത്രീവിരുദ്ധ പരാമര്‍ശം: പി.സി ജോര്‍ജ്ജിന്‍റെ ഫ്ലക്‌സില്‍ ചാണകം തളിച്ച് മഹിളാ അസോസിയേഷന്‍

പി.സി ജോര്‍ജ്ജിന്‍റെ ഫ്ലക്‌സില്‍ ചാണകം തളിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. പി.സി ജോര്‍ജ്ജിന്‍റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരായാണ് പ്രതിഷേധം. മുണ്ടക്കയത്ത് സ്ഥാപിച്ച ഫ്ലക്‌സിലാണ് മഹിളാ പ്രവര്‍ത്തകര്‍ ചാണകം തളിച്ചത്.

Last Updated : Aug 21, 2017, 06:27 PM IST
സ്ത്രീവിരുദ്ധ പരാമര്‍ശം: പി.സി ജോര്‍ജ്ജിന്‍റെ ഫ്ലക്‌സില്‍ ചാണകം തളിച്ച് മഹിളാ അസോസിയേഷന്‍

കോട്ടയം: പി.സി ജോര്‍ജ്ജിന്‍റെ ഫ്ലക്‌സില്‍ ചാണകം തളിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. പി.സി ജോര്‍ജ്ജിന്‍റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരായാണ് പ്രതിഷേധം. മുണ്ടക്കയത്ത് സ്ഥാപിച്ച ഫ്ലക്‌സിലാണ് മഹിളാ പ്രവര്‍ത്തകര്‍ ചാണകം തളിച്ചത്.

നിരന്തരമുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി പി.സി ജോര്‍ജ്ജ് രംഗത്തെത്തിയതിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജ്ജ് നടത്തിയത്.

ഇതിനിടെ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മിഷന്‍ ജോര്‍ജ്ജിനെതിരെ നടപടിക്ക് ഒരുങ്ങവെ ഇന്നലെയും പൂഞ്ഞാര്‍ എംഎല്‍എ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്നാണ് പി.സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടത്. 

ജോര്‍ജ്ജിന്‍റെ നിലപാടിനെതിരെ നിരവധി സംഘടനകളും വ്യക്തികളും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Trending News