M.T Vasudevan Nair: സിനിമ ലൊക്കേഷനിൽ മലയാളത്തിന്‍റെ എം.ടിക്ക് പിറന്നാൾ

സിനിമയുടെ കുടയത്തൂരിലുള്ള ലൊക്കേഷനിലാണ് പിറന്നാളാഘോഷം നടന്നത്. നവതി വര്‍ഷത്തില്‍ തന്‍റെ പത്ത് കഥകള്‍ സിനിമയാകുന്നതിന്‍റെ സന്തോഷത്തിലാണ് എം.ടി

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 06:08 PM IST
  • മകള്‍ അശ്വതിക്കൊപ്പം കോഴിക്കോട് നിന്ന് യാത്ര ചെയ്ത് എംടി എത്തി
  • എം.ടിയുടെ 10 കഥകളാണ് ഒരുമിച്ച് സിനിമയാകുന്നത്
  • ഒടിടിയിലാണ് സിനിമാസമാഹാരത്തിന്റെ റിലീസ്
M.T Vasudevan Nair: സിനിമ ലൊക്കേഷനിൽ മലയാളത്തിന്‍റെ എം.ടിക്ക് പിറന്നാൾ

തൊടുപുഴ: സിനിമ ലൊക്കേഷനിൽ മലയാളത്തിന്‍റെ ഇതിഹാസം എം.ടി.വാസുദേവൻ നായർക്ക് 89-ാം പിറന്നാൾ.1970 ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്ടിക്കുന്ന തൊടുപുഴ കുടയത്തൂരിലെ ലൊക്കേഷനിലാണ് പിറന്നാളാഘോഷം നടന്നത്.

സിനിമയുടെ കുടയത്തൂരിലുള്ള ലൊക്കേഷനിലാണ് പിറന്നാളാഘോഷം നടന്നത്. നവതി വര്‍ഷത്തില്‍ തന്‍റെ പത്ത് കഥകള്‍ സിനിമയാകുന്നതിന്‍റെ സന്തോഷത്തിലാണ് എം.ടി. തന്റെ തിരക്കഥയില്‍ 1970 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും വീണ്ടും പുനര്‍ജനിക്കുന്നതിന്റ സന്തോഷവും അദ്ദേഹത്തിനുണ്ട്.

Read Also: 'വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

ആരോഗ്യം അത്ര അനുവദിക്കാതിരുന്നിട്ടും മകള്‍ അശ്വതിക്കൊപ്പം കോഴിക്കോട് നിന്ന് യാത്ര ചെയ്ത് എംടി,  ചിത്രീകരണം നടക്കുന്ന തൊടുപുഴ കുടയത്തൂരിലെ സെറ്റിലെത്തി. നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ എന്നിവർ ആഘോഷത്തിൽ പങ്കു ചേർന്നു.

Read Also: Monkeypox: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ആദ്യത്തെ കേസ്

എം.ടിയുടെ 10 കഥകളാണ് ഒരുമിച്ച് സിനിമയാകുന്നത്. അതിലൊന്ന് സംവിധാനം ചെയ്യുന്നതാകട്ടെ മകള്‍ അശ്വതിയും. ആദ്യത്തേതിൽ മധുവായിരുന്നു നായകനെങ്കിൽ പുതിയതിൽ മോഹൻലാലാണ് നായകൻ.  ഒടിടിയിലാണ് സിനിമാസമാഹാരത്തിന്റെ റിലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News