Media Awards 2024: പുരസ്കാരത്തിളക്കത്തിൽ സീ മലയാളം ന്യൂസ്; ശാലിമയ്ക്കും അഭിജിത്തിനും മാധ്യമ അവാർഡ്; മികച്ച ക്യാമറമാൻ പി.വി. രഞ്ജിത്ത്

Zee Malayalam News won Media Awards: സീ മലയാളം ന്യൂസിലെ അസിസ്റ്റൻറ് പ്രൊഡ്യൂസർ ശാലിമ മനോഹർ ലേഖയാണ് നേതാജി ഓർഗനൈസേഷൻ കൺസോർഷ്യത്തിന്റെ മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 07:40 PM IST
  • മികച്ച റിപ്പോർട്ടറായി തിരുവനന്തപുരം ബ്യൂറോയിലെ അഭിജിത്ത് ജയൻ തിരഞ്ഞെടുക്കപ്പെട്ടു.
  • സീനിയർ ക്യാമറാമാൻ പി വി രഞ്ജിത്താണ് മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയത്.
  • മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്കാരം ശാലിമ മനോഹർ ലേഖയ്ക്ക് സമ്മാനിച്ചു.
Media Awards 2024: പുരസ്കാരത്തിളക്കത്തിൽ സീ മലയാളം ന്യൂസ്; ശാലിമയ്ക്കും അഭിജിത്തിനും മാധ്യമ അവാർഡ്; മികച്ച ക്യാമറമാൻ പി.വി. രഞ്ജിത്ത്

തിരുവനന്തപുരം: അനശ്വര സംവിധായകൻ കെ എസ് സേതുമാധവൻ മാധ്യമ പുരസ്കാരങ്ങൾ സീ മലയാളം ന്യൂസിന്. മികച്ച റിപ്പോർട്ടറായി തിരുവനന്തപുരം ബ്യൂറോയിലെ അഭിജിത്ത് ജയനും മികച്ച ക്യാമറാമാനായി സീനിയർ ക്യാമറാമാൻ പി വി രഞ്ജിത്തും തിരഞ്ഞെടുക്കപ്പെട്ടു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 19-ാം വാർഡിൽ ചികിത്സയ്ക്ക് എത്തിയ രോഗികൾ കിടക്ക ലഭിക്കാതെ നിലത്ത് കിടക്കുന്ന ദുരവസ്ഥ വാർത്തയും ദൃശ്യങ്ങളും സഹിതം പുറംലോകത്തെ അറിയിച്ചതിനാണ് പുരസ്കാരം. പൊന്നാടയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങിയ പുരസ്കാരം മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് സമ്മാനിച്ചു. 

ALSO READ: ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ അനുവദിച്ചു

നേതാജി ഓർഗനൈസേഷൻ കൺസോർഷ്യത്തിന്റെ 2023ലെ മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തു. മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്കാരം സീ മലയാളം ന്യൂസിലെ അസിസ്റ്റൻറ് പ്രൊഡ്യൂസർ ശാലിമ മനോഹർ ലേഖയ്ക്ക് സമ്മാനിച്ചു. മാധ്യമ രംഗത്തെ മികവിനുള്ള പുരസ്കാരത്തിന് മനോരമ ഡിജിറ്റലിലെ സായ്കൃഷ്ണ ആർ പി, ടൈംസ് നൗവിലെ ദിലീപ് ആര്യനാട് എന്നിവരും അർഹരായി.

മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട സോന നമ്പർ വണ്ണിന് വേണ്ടി സംവിധായകൻ ബിജു ഇളകൊള്ളൂർ പുരസ്കാരം സ്വീകരിച്ചു. ആരോ​ഗ്യ രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്ക് ഡോ. ജോയ് മാത്യു പെരുമാൾ, മികച്ച പൊതുപ്രവർത്തകനായി സബീർ തൊളിക്കുഴി, യുവ സംഘാടനകനായി ​ഗണേഷ് ധനഞ്ജയൻ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. പഠനമികവിന് എസ് എച്ച് യുപിഎസ് ചുള്ളിമാനൂരിലെ ഈശ്വർ എം വിനയന് പുരസ്കാരം ലഭിച്ചു.

തെന്നൂർ ബി അശോക്, മൂഴിയിൽ മുഹമ്മദ് ഷിബു, ശശി ആനാട് എന്നിവർ പ്രത്യേക പുരസ്കാരത്തിന് അർഹരായി. അവാർ‍ഡ് ജൂറി അം​ഗങ്ങളായ അരുൺ സൂര്യഗായത്രി, എൽ ആർ വിനയചന്ദ്രൻ, ഹരി ഇറയാംകോട്, ഡോ. പി ജയദേവൻ നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രമുഖർ ചടങ്ങിൽ അവാർഡുകൾ സ്വീകരിച്ചു. നെടുമങ്ങാട് വാളിക്കോട് നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News