12th Man Movie : നിഗൂഢത ഒളിപ്പിച്ച് 12ത് മാന്റെ ട്രെയ്‌ലറെത്തി; റിലീസിങ് തീയതി പ്രഖ്യാപിച്ചു

12th Man Releasing Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 20 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 3, 2022, 06:26 PM IST
  • ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്.
  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 20 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
  • ദൃശ്യം 2 ന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 12 ത് മാനിനുണ്ട്.
  • മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
12th Man Movie : നിഗൂഢത ഒളിപ്പിച്ച് 12ത് മാന്റെ ട്രെയ്‌ലറെത്തി; റിലീസിങ് തീയതി പ്രഖ്യാപിച്ചു

കൊച്ചി :  മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം 12 ത് മാനിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഒപ്പം തന്നെ റിലീസിങ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 20 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.  വളരെയേറെ നിഗൂഢത ഒളിപ്പിച്ച് കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരുടെ പ്രതീക്ഷ വീണ്ടും ഉയർത്തിയിട്ടുണ്ട്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

 

ദൃശ്യം 2 ന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 12 ത് മാനിനുണ്ട്. മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡ് സമയത്ത് ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിനായി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു മോഹൻലാൽ ആരാധകർ. 

ALSO READ: "12ത് മാൻ" ഹോട്സ്റ്റാറിൽ; ദൃശ്യം 2ന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് എത്തുമ്പോൾ വാനോളം പ്രതീക്ഷകൾ

11 കൂട്ടുകാരുടെ ഒരു ഗെറ്റ് -  ടുഗെദർ വേളയിൽ പന്ത്രണ്ടാമനായി എത്തുന്ന കഥാപാത്രവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് 12 ത് മാൻ. മോഹൻലാലിനെ കൂടാതെ  ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, ഷൈൻ ടോം ചാക്കോ, ആണ് സിതാര, പ്രിയങ്ക നായർ, അനു മോഹൻ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഇടുക്കി കുളമാവിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ ശ്രദ്ധ നേടിയിരുന്നു. മഞ്ഞ് മൂടിയ താഴ്വാരത്ത് ഉള്ള ഒരു നിഘൂഢമായ വീട്ടിലേക്ക് ഒരാൾ നടന്ന് കയറുന്ന ദൃശ്യമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.  

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെ. ആ‍‍‍ർ കൃഷ്ണകുമാറാണ്. ഇത് രണ്ടാം തവണയാണ് മലയാളത്തിൽ ജീത്തു ജോസഫ് മറ്റൊരുടെ തിരക്കഥയ്ക്ക് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിന് മുമ്പ് ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥയ്ക്ക് ചിത്രം സംവിധാനം ചെയ്തത്.തീഷ് കുറുപ്പാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.  അനിൽ ജോൺസൺ സംഗീതം നൽകും. ജീത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജീത്തുവാണ് വസ്ത്രലങ്കരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News