18+ Ott Update: നസ്ലിനും മാത്യുവും ഒന്നിച്ച '18+' ഒടിടിയിലെത്തി; എവിടെ കാണാം?

ചമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത്. സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് ക്രിസ്റ്റോ സേവ്യർ ആണ്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 11:55 AM IST
  • ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 18+.
  • അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ.
  • ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
18+ Ott Update: നസ്ലിനും മാത്യുവും ഒന്നിച്ച '18+' ഒടിടിയിലെത്തി; എവിടെ കാണാം?

നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 18+ ഒടിടിയിൽ സ്ട്രീമിങ്ങ് തുടങ്ങി. സോണി ലിവ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ‌ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 7ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 18+. 18+ ജേർണി ഓഫ് ലവ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.

ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 18+. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പ് ആണ്. ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത്. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എഴുതിയത്.

Also Read: Pappachan Olivilaanu: 'പാപ്പച്ചൻ ഒളിവിലാണ്' ഇപ്പോൾ ഒടിടിയിൽ കാണാം; സട്രീമിങ്ങ് എവിടെ?

എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News