Exit Movie: ഒറ്റ രാത്രി നടക്കുന്ന കഥ; ആക്ഷൻ സർവൈവൽ ത്രില്ലർ 'എക്സിറ്റ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

Exit Movie First Look: ഒരു ബംഗ്ലാവിൽ രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 01:15 PM IST
  • മലയാളം, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
  • നവാഗതനായ ഷഹീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഒരു ആക്ഷൻ സർവൈവൽ ത്രില്ലറാണ് ചിത്രം.
Exit Movie: ഒറ്റ രാത്രി നടക്കുന്ന കഥ; ആക്ഷൻ സർവൈവൽ ത്രില്ലർ 'എക്സിറ്റ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം  ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രം 'എക്‌സിറ്റ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒറ്റ രാത്രിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രം തീർത്തുമൊരു ആക്ഷൻ സർവൈവൽ ത്രില്ലറാണ്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. 

നവാഗതനായ അനീഷ് ജനാർദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്.

ALSO READ: ആദ്യ ഷെഡ്യൂൾ പൂർത്തിയായി; എമ്പുരാന്റെ വിശേഷം പങ്കിട്ട് പൃഥ്വിരാജ്

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്‌മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സംഗീതം - ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ.

സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കലാസംവിധാനം - എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ - അമൽ ബോണി, ഡി.ഐ - ജോയ്‌നർ തോമസ്, ആക്ഷൻ - റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News