തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

 പുതിയ ചിത്രമായ 'ആചാര്യ'യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ചിരഞ്ജീവി കൊറോണ ടെസ്റ്റ് നടത്തിയത്.    

Written by - Ajitha Kumari | Last Updated : Nov 9, 2020, 05:24 PM IST
  • തനിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും നിലവിൽ quarantine ൽ ആണെന്നും ട്വീറ്റ് ചെയ്ത താരം താനുമായി കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയവർ കൊറോണ ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക് കൊറോണ (Covid19) സ്ഥിരീകരിച്ചു.  തനിക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.  പുതിയ ചിത്രമായ 'ആചാര്യ'യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ചിരഞ്ജീവി (Chiranjeevi) കൊറോണ ടെസ്റ്റ് നടത്തിയത്.  

കോരട്ടാല ശിവ സംവിധാനംചെയ്യുന്ന ആചാര്യയുടെ ഷൂട്ടിംഗ് lock down നെ തുടർന്ന് മാർച്ചിൽ നിർത്തിവയ്ക്കേണ്ടി വന്നു.  ചിത്രത്തിലെ നായിക കാജൽ അഗർവാൾ ആണ്.  രാംചരൺ ആണ് സിനിമ നിർമ്മിക്കുന്നത്. 

Also read: നിങ്ങൾക്ക് ഇനി Post Office ൽ ഓൺലൈനായി പണം കൈമാറാം 

തനിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും നിലവിൽ quarantine ൽ ആണെന്നും ട്വീറ്റ് ചെയ്ത താരം താനുമായി കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയവർ കൊറോണ ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234

 

Trending News