വിവാഹിതനൊപ്പം ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാരയ്ക്കെതിരെ വീണ്ടും മീരാ മിഥുൻ

ഹിന്ദു ദൈവമായ  അമ്മനെ അപമാനിക്കുന്ന രീതിയിലുള്ള കാസ്റ്റിങാണ് ചിത്രത്തിൽ നടത്തിയിട്ടുള്ളതെന്നും അവർ പറഞ്ഞു. 

Written by - Sneha Aniyan | Last Updated : Nov 7, 2020, 09:23 AM IST
  • തമിഴ് നേതാക്കൾക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ? എന്ന് ചോദിച്ചാണ് മീര തന്റെ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. a
വിവാഹിതനൊപ്പം ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാരയ്ക്കെതിരെ  വീണ്ടും മീരാ മിഥുൻ

തെന്നിന്ത്യൻ സൂപ്പർ നായികാ നയൻ‌താര(Nayanthara)യ്ക്കെതിരെ വിവാദ പരാമർശവുമായി മോഡൽ മീരാ മിഥുൻ. ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന 'മൂക്കുത്തി അമ്മൻ' എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് മീരയുടെ പരാമർശം.

വിവാഹിതനായ  പുരുഷനൊപ്പം ബന്ധം സ്ഥാനപിച്ച സ്ത്രീയാണ് ഹിന്ദു ദൈവമായ 'അമ്മൻ' അവതരിപ്പിക്കുന്നതെന്നാണ്  മീര(Meera Mithun)യുടെ ആരോപണം. അമ്മൻ  ആരാണെന്നു നയൻതാരയ്ക്ക് അറിയുമോ? എന്നും താരം ചോദിക്കുന്നു. ഹിന്ദു ദൈവമായ  അമ്മനെ അപമാനിക്കുന്ന രീതിയിലുള്ള കാസ്റ്റിങാണ് ചിത്രത്തിൽ നടത്തിയിട്ടുള്ളതെന്നും തമിഴ്നാട്ടിൽ മാത്രമേ ഇതൊക്കെ നടക്കൂവെന്നും അവർ പറഞ്ഞു.

ALSO READ || കിടിലം സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ താരം; ഞെട്ടിത്തരിച്ച് ആരാധകരും..! 

തമിഴ് നേതാക്കൾക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ? എന്ന് ചോദിച്ചാണ് മീര തന്റെ  ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മീരയുടെ ഈ ട്വീറ്റിനെതിരെ  നയൻതാര യുടെ ആരാധകർ രംഗത്തെത്തി. സിനിമയും ഭക്തിയും വേർതിരിച്ച് മനസിലാക്കാൻ കഴിവുള്ളവരാണ് പ്രേക്ഷകർ എന്നാണു അവരുടെ നിലപാട്. 

40 ദിവസത്തെ ഉപവാസം അനുഷ്‌ഠിച്ച് മത്സ്യ മാംസാഹാരം വർജ്ജിച്ചുമാണ് നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആർജെ  ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർജെ ബാലാജിയും എൻജെ ശരവണനും ചേർന്നാണ്. ആർജെ ബാലാജിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Trending News