ഗുരുവായൂര്‍: നടനും താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു വിവാഹം നടന്നത്.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെ 7:15 നും 8 മാണിക്കും ഇടയിൽ നടന്ന ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം നടന്നത്.
കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ കാളിദാസൻ ജയറാം-പാർവതി താരദമ്പതികളുടെ മൂത്തപുത്രനാണ്. കാളിദാസന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോയും വീഡിയോകളും സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബമാണ് താരിണിയുടേത്. താരിണി മോഡലിങ് രംഗത്തെ താരമാണ്. ഇവരുടേത് ജമീന്ദാര്‍ കുടുംബമാണ്.
Also Read: ഇവർ സൂര്യന്റെ പ്രിയ രാശിക്കാർ, നൽകും സർവ്വൈശ്വര്യങ്ങളും!
ചുവന്ന ഗോൾഡൻ ബോർഡറുള്ള മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ വിവാഹ വേഷം. പഞ്ചകച്ചം മോഡലിലാണ് മുണ്ടുടുത്തിരുന്നത്. പീച്ച് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായി താരിണിയും. ഇവരുടെ വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു.
താരിണി 2019 ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്. 2022 ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും താരിണി പങ്കെടുത്തിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹവും ഗുരുവായിരിൽ വച്ചാണ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.