Michael Gambon Passed Away: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു!

ഹാരിപോട്ടറിലെ പ്രൊഫസർ ഡംബിൾഡോറിലൂടെ ശ്രദ്ധേയനായ നായകൻ മൈക്കൽ ഗാംബെൽ അന്തരിച്ചു. 82 വയസായിരുന്നു. ഹാരിപോട്ടറിന്റെ പുറത്തിറങ്ങിയ 8 ചിത്രങ്ങളിൽ 6 എണ്ണത്തിലും ഡംബിൾഡോറിന്റെ വേഷമണിഞ്ഞിരുന്നത് ഗാംബലായിരുന്നു. ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.  

Written by - Ajitha Kumari | Last Updated : Sep 29, 2023, 07:24 AM IST
  • പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു
  • ഹാരിപോട്ടറിലെ പ്രൊഫസർ ഡംബിൾഡോറിലൂടെ ശ്രദ്ധേയനായ നായകൻ
  • ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
Michael Gambon Passed Away: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു!

ലണ്ടൻ: ഹാരിപോട്ടറിലെ പ്രൊഫസർ ഡംബിൾഡോറിലൂടെ ശ്രദ്ധേയനായ നായകൻ മൈക്കൽ ഗാംബെൽ അന്തരിച്ചു. 82 വയസായിരുന്നു. ഹാരിപോട്ടറിന്റെ പുറത്തിറങ്ങിയ 8 ചിത്രങ്ങളിൽ 6 എണ്ണത്തിലും ഡംബിൾഡോറിന്റെ വേഷമണിഞ്ഞിരുന്നത് ഗാംബലായിരുന്നു. ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.  

Also Read: ഹരിത വിപ്ലവ ആചാര്യൻ എംഎസ് സ്വാമിനാഥൻ അന്തരിച്ചു

ടെലിവിഷൻ, റേഡിയോ, നാടകങ്ങൾ എന്നിവയിലെ നിറ സാന്നിധ്യമായിരുന്നു ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബെൽ. ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് ഗാംബെൽ കരിയർ ആരംഭിക്കുന്നത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചിരുന്നു. 

Also Read: Kedar Yoga: കേദാർ യോഗം ഈ രാശികൾക്ക് നൽകും വൻ അഭിവൃദ്ധിയും നേട്ടങ്ങളും!

ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോൺ സിനിമാ അരങ്ങേറ്റം കുറിച്ചത്. ഐടിവി സീരീസായ മൈഗ്രറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂൾസ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ 'ദി സിഗിംഗ് ഡിറ്റക്ടീവി'ലെ ഫിലിപ്പ് മാർലോ എന്നിവ അദ്ദേഹത്തിൻറെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News