കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ. ചുറ്റിനും കാണികൾ. പ്രിയദർശൻറെ പുതിയ ചിത്രം ഓളവും തീരവും ഷൂട്ടിങ്ങ് സെറ്റിലെ വീഡിയോ ആണ് വൈറലായത്. തൊടുപുഴ തൊമ്മൻ കുത്തിലായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്ങ്. ഡ്യൂപ്പ് പോലും ഇല്ലാതെ പുഴയിൽ ചങ്ങാടത്തിലേറിയ താരത്തിൻറെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 1969-ൽ പുറത്തിറങ്ങിയ ഓളവും തീരവും പുനരാവിഷ്കരിക്കുകയാണ് പ്രിയദർശൻ എന്നാണ് സൂചന.
എം.ടി രചിച്ച പിഎൻ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും.പൂർണ്ണമായും സ്റ്റുഡിയോക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രം കൂടിയാണിത്. മധു, ഉഷാ നന്ദിനി, ഫിലോമിന, ജോസ് പ്രകാശ്, ആലുംമൂടൻ, പറവൂർ ഭരതൻ, നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാവ,മാള അരവിന്ദൻ, നിലമ്പൂർ ആയിഷ, സുജാത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1970-ൽ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം സിനിമക്ക് ലഭിച്ചു.
അതേസമയം ഓളവും തീരവും റീ മേക്ക് ചെയ്യുമ്പോൾ ആരൊക്കെയാണ് നടീ നടൻമാർ എന്നത് സംബന്ധിച്ച് സൂചനകളില്ല. നിലവിൽ മധുവിൻറെ വേഷം ചെയ്യുന്നത് മോഹൻ ലാലാണെന്നാണ് സൂചന. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
വീഡിയോ കാണാം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.