പതിനഞ്ചാം വിവാഹവാർഷികത്തിൽ ആൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്തയുമായി നരേനും മഞ്ജുവും

പതിനഞ്ചാം വിവാഹവാർഷിക ദിനത്തിലാണ് വീണ്ടും അച്ഛനാകാൻ പോകുന്ന വിവരം നരേൻ പങ്കുവച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 01:09 PM IST
  • മകന്റെ കൈകളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്
  • താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് നരേനും മഞ്ജുവിനും ആശംസകൾ അറിയിച്ചിരിക്കുന്നത്
  • താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്
പതിനഞ്ചാം വിവാഹവാർഷികത്തിൽ ആൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്തയുമായി നരേനും മഞ്ജുവും

നടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. നല്ലൊരു വാർത്ത പങ്കുവയ്ക്കാൻ സന്തോഷമുണ്ട്. ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. മകന്റെ കൈകളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് നരേനും മഞ്ജുവിനും ആശംസകൾ അറിയിച്ചിരിക്കുന്നത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Narain Ram (@narainraam)

 2007ലാണ് നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.പതിനഞ്ചാം വിവാഹവാർഷിക ദിനത്തിലാണ് വീണ്ടും അച്ഛനാകാൻ പോകുന്ന വിവരം നരേൻ പങ്കുവച്ചത്. പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു," എന്ന കുറിപ്പിലാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News