പ്രായിക്കര അപ്പ ഒാർമയായി: നടൻ പി.സി ജോർജ്ജ് അന്തരിച്ചു

സംഘത്തിലെ പ്രായിക്കര അപ്പയായിരുന്നു പ്രേക്ഷക ശ്രദ്ധ ലഭിച്ച ജോർജ്ജിൻറെ കഥാപാത്രം.

Written by - Zee Malayalam News Desk | Last Updated : May 14, 2021, 11:09 AM IST
  • 68 ഓളം സിനികളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
  • ഔദ്യോഗിക ജീവിതത്തിനിടയില്‍ സിനിമയും മുന്നോട്ട് കൊണ്ടു പോവാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
  • 1995ല്‍ ഇറങ്ങിയ ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സിൽ അഭിനയിച്ചതിനു ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ക്യാമറക്ക് മുന്നിലെത്തിയത്
  • സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ എസ് പിയുമായിരുന്നു.
പ്രായിക്കര അപ്പ ഒാർമയായി: നടൻ പി.സി ജോർജ്ജ് അന്തരിച്ചു

കൊച്ചി: നടനും പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.സി ജോർജ് (Actor Pc George) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

സ്‌പെഷ്യല്‍ ബ്രാഞ്ച്  മുന്‍  എസ് പിയുമായിരുന്നു. മിക്കവാറും സിനിമകളിലും വില്ലൻ  വേഷങ്ങളിലായിരുന്നു എത്തിയിരുന്നതെങ്കിലും സംഘത്തിലെ പ്രായിക്കര അപ്പയായിരുന്നു പ്രേക്ഷക ശ്രദ്ധ ലഭിച്ച ജോർജ്ജിൻറെ കഥാപാത്രം.

ALSO READ : Adithyan Jayan ആത്മഹത്യക്ക് ശ്രമിച്ചു, സീരയിൽ നടനെ തൃശൂർ റൗണ്ടിൽ ഞരമ്പ് മുറിച്ച് കാറിന്റെ ഉള്ളിൽ കിടക്കുകയായിരുന്നു

68 ഓളം സിനികളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ഔദ്യോഗിക ജീവിതത്തിനിടയില്‍  സിനിമയും മുന്നോട്ട് കൊണ്ടു പോവാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ALSO READ : ഇനിയും കൊല്ലരുത്: താൻ പൂർണ ആരോഗ്യവനാണെന്ന് ശക്തിമാൻ

 എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1995ല്‍  ഇറങ്ങിയ ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സിൽ അഭിനയിച്ചതിനു ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്  വീണ്ടും ക്യാമറക്ക് മുന്നിലെത്തിയത്. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ശവസംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബെത്‌ലഹേം പള്ളിയില്‍ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News