Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും  പിന്നാലെ  പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 06:17 PM IST
  • മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

    താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.
  • ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍  വിസ

Dubai: മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും  പിന്നാലെ  പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 

 ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് യുഎഇ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ്  ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

'പ്രേമം' എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഗോള്‍ഡ്'. പൃഥ്വിരാജും നയന്‍‌താരയുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  

മമ്മൂട്ടി,മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമയില്‍ നിന്നും ടൊവിനോ തോമസിനും  യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.   നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും അടുത്തിടെ ഗോൾഡൻ വീസ ലഭിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News