Rana Daggubati: ബാഹുബലിക്ക് കടം വാങ്ങിയത് 400 കോടി; 24 ശതമാനം പലിശക്ക്, റാണ ദഗുബാട്ടി പറയുന്നു

Rana Daggubati about Baahubali Debts: ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിത്രവുമായി ബന്ധപ്പെട്ട് റാണ ദഗുബാട്ടിയുടെ വെളിപ്പെടുത്തലാണ്.  ചിത്രത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവത്രെ.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 02:15 PM IST
  • ചിത്രത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവത്രെ
  • വലിയ പലിശക്ക് കടം വാങ്ങിയാണ് ചിത്രം പൂർത്തീകരിച്ചത്
  • പലിശയാകട്ടെ 24 ശതമാനവും കൊടുക്കേണ്ടതായി വന്നു
Rana Daggubati: ബാഹുബലിക്ക് കടം വാങ്ങിയത് 400 കോടി; 24 ശതമാനം പലിശക്ക്,  റാണ ദഗുബാട്ടി പറയുന്നു
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത്. പ്രസാദ് ദെവിനേനി നിർമ്മിച്ച ചിത്രമായിരുന്നു ബാഹുബലി. പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.  ബോക്സോഫീസിൽ ചിത്രം വൻ വിജയമായിരുന്നു. ഒന്നാം ഭാഗത്തിന് പുറമെ രണ്ടാം ഭാഗവും എത്തിയിരുന്നു. ഏതാണ്ട് 180 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. 2015 ജൂലൈ 10-നാണ് ചിത്രം തീയേറ്ററുകളിൽ റിലീസായത്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ ചില വാർത്തകൾ ഇപ്പോൾ ചർച്ചയാവുന്നുണ്ട്.
 
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിത്രവുമായി ബന്ധപ്പെട്ട് റാണ ദഗുബാട്ടിയുടെ വെളിപ്പെടുത്തലാണ്.  ചിത്രത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവത്രെ. വലിയ പലിശക്ക് കടം വാങ്ങിയാണ് ചിത്രം പൂർത്തീകരിച്ചതെന്ന്  ദഗുബാട്ടി ഇന്ത്യാ ടുഡേ കോൺക്ലേവിൽ വ്യക്തമാക്കി. ഇത്തരത്തിൽ 400 കോടിയാണ് കടം വാങ്ങിയ തുക. പലിശയാകട്ടെ 24 ശതമാനവും.
 
 
സിനിമയുടെ ആദ്യഭാഗം പുറത്തിറക്കിയപ്പോള്‍ നിര്‍മ്മാതാക്കള്‍ 24 ശതമാനം പലിശയ്‌ക്ക് 180 കോടിയിലധികം രൂപ കടം വാങ്ങി. ചിത്രം ഫ്ലോപ്പായിരുന്നെങ്കിൽ സംഭവിക്കാൻ പോകുമായിരുന്നത് എന്താണെന്ന് പോലും അറിയില്ലെന്നും റാണ പറഞ്ഞു. 
 
" സിനിമകളില്‍ പണം എവിടെ നിന്ന് വന്നു? ഒന്നുകില്‍ അവരുടെ (ചലച്ചിത്ര നിര്‍മ്മാതാവിന്റെ) വീടോ സ്വത്തോ ബാങ്കില്‍ പണയം വെച്ചതാകും, അല്ലെങ്കില്‍ പലിശയ്‌ക്ക് വാങ്ങിയതാവും- റാണ ദഗുബാട്ടി പറഞ്ഞു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ചിത്രം മലയാളമുൾപ്പടെ ആറു ഭാഷകളിലാണ് മൊഴി മാറ്റി പ്രദർശനത്തിന് എത്തിയത്.ആദ്യ ഭാഗം കളക്ഷനായി ₹650 കോടി രൂപ നേടി. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി : ദ കൺക്ലൂഷൻ എന്ന പേരിൽ 2017 ഏപ്രിൽ മാസം 28ന് പ്രദർശനത്തിനെത്തിയിരുന്നു.
 
കഥ നടക്കുന്ന മഹിഷ്മതി സാമ്രാജ്യത്തിന്റെ സെറ്റ് രാമോജി റാവു ഫിലിം സിറ്റിയിലാണു ചിത്രീകരിച്ചത്. കുർണൂൽ ,അതിരപ്പിള്ളി,മഹാബലേശ്വർ എന്നിവിടങ്ങളിലായി ശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചു. മദൻ കാർകി,രാഹുൽ കോദ,വിജയേന്ദ്ര പ്രസാദ്,എസ്.എസ് രാജമൗലി എന്നിവർ ചേർന്നാണ് ബാഹുബലിയുടെ തിരക്കഥ തയ്യാറാക്കിയത്. എംഎം കീരവാണിയുടെ സംഗീതത്തിൽ എത്തിയ സിനിമയിലെ പാട്ടുകളും വളരെ അധികം ശ്രദ്ധ നേടിയിരുന്നു.
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News