Alcohol Delivery Scam: മദ്യം ഓര്‍ഡര്‍ ചെയ്തു, പണവുമായി മുങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം, പരാതിയുമായി സിനിമാതാരം

മദ്യം  ഓര്‍ഡര്‍ ചെയ്ത സിനിമാതാരത്തിന്‍റെ പണവുമായി   ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം  മുങ്ങി.

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 04:26 PM IST
  • പണം വാങ്ങിയ ശേഷം മദ്യം നൽകാതെ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം തന്നെ വഞ്ചിച്ചു വെന്ന പരാതിയുമായി എത്തിയത് ബോളിവുഡ് താരം ശബാന ആസ്മിയാണ്
Alcohol Delivery Scam: മദ്യം ഓര്‍ഡര്‍ ചെയ്തു, പണവുമായി മുങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം, പരാതിയുമായി സിനിമാതാരം

Mumbai: മദ്യം  ഓര്‍ഡര്‍ ചെയ്ത സിനിമാതാരത്തിന്‍റെ പണവുമായി   ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം  മുങ്ങി.

പണം വാങ്ങിയ ശേഷം മദ്യം നൽകാതെ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം തന്നെ  വഞ്ചിച്ചു വെന്ന പരാതിയുമായി എത്തിയത്  ബോളിവുഡ് താരം ശബാന ആസ്മിയാണ് (Shabana Azmi). 

ട്വീറ്റിലൂടെയാണ്,  70 കാരിയായ താരം തന്നെ താന്‍ കബളിക്കപ്പെട്ട വിവരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. ലിവിംഗ് ലിക്വിഡ്സ്    'Living Liquidz" എന്ന കമ്പനിയാണ് തന്നെ കബളിപ്പിച്ചത് എന്നും താരം പറയുന്നു.

“ജാഗ്രത പാലിക്കുക ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോമായ ലിവിംഗ് ലിക്വിഡ്സ്  (Living Liquidz) എന്നെ കബളിപ്പിച്ചു. ഞാൻ മുൻ‌കൂറായി പണം നൽകിയ ശേഷമാണ് ഓർ‌ഡർ‌ ചെയ്‌തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവര്‍ എന്‍റെ ഫോണ്‍ എടുക്കുന്നതുമില്ല",  ആസ്മി കുറിച്ചു

അതേസമയം, ഇടപാടിന്‍റെ  തുകയും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടോ എന്നും താരം പരാമർശിച്ചിട്ടില്ല. മുൻകാലങ്ങളിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്ന, നർഗീസ് ഫക്രി, കരൺ സിംഗ് ഗ്രോവർ എന്നിവരും ഓൺലൈൻ കബളിപ്പിക്കലിന് ഇരകളായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News