Suraj Venjarammoodu: അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ട് സുരാജ്; സംഭവം ഇങ്ങനെ

Suraj Venjarammoodu angry interview: മദനോത്സവം എന്ന പുതിയ ചിത്രത്തിൻറെ റിലീസിന് ശേഷം പാർവതി ബാബുവുമായി നടത്തിയ അഭിമുഖത്തിലാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 06:49 PM IST
  • പാർവതി ബാബുവുമായി നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം.
  • വിഷു റിലീസായാണ് മദനോത്സവം തിയേറ്ററുകളിൽ എത്തിയത്.
  • നവാഗതനായ സുധീഷ് ഗോപിനാഥ് ചിത്രം സംവിധാനം ചെയ്തത്.
Suraj Venjarammoodu: അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ട് സുരാജ്; സംഭവം ഇങ്ങനെ

അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ട് നടൻ സുരാജ് വെഞ്ഞാറമ്മൂട്. പാർവതി ബാബുവുമായി നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം. മദനോത്സവം എന്ന പുതിയ ചിത്രത്തിൻറെ റിലീസിന് ശേഷം നൽകിയ അഭിമുഖത്തിലാണ് സുരാജ് സംസാരിച്ചത്. 

അഭിമുഖത്തിൻറെ തുടക്കത്തിൽ അവതാരക ഇൻട്രൊഡക്ഷൻ പറയുന്നതിനിടെ സുരാജ് അപ്രതീക്ഷിതമായി പടം കണ്ടോ എന്ന് ചോദിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, കാണാൻ പോകണം എന്നായിരുന്നു അവതാരകയുടെ മറുപടി. ഇതോടെ സുരാജ് ദേഷ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്തതിൻറെ ഡീറ്റെയ്ൽസ് കാണിക്കണമെന്ന് സുരാജ് ആവശ്യപ്പെട്ടു. ഇതോടെ ബുക്ക് ചെയ്തിട്ട് കാണണം എന്ന് അവതാരക മറുപടി പറഞ്ഞു. 

ALSO READ: അഭിനേതാക്കൾ പ്രതിഫലം ചോദിക്കുമ്പോൾ മര്യാദ വേണം; നടപടി ഉണ്ടാകുമെന്ന് സുരേഷ് കുമാർ

'ആദ്യം പറഞ്ഞത് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് അല്ലേ? നിങ്ങൾ ആങ്കർ ചെയ്യുന്നവർ എന്തിനാടോ ഇങ്ങനെ കള്ളം പറയുന്നത്? പടം കാണാതെയാണോ ഇൻറർവ്യൂ ചെയ്യാൻ വന്നിരിക്കുന്നത്? അതുകൊണ്ടല്ലേ റിലീസിന് ശേഷം ഇൻറർവ്യൂ തന്നത്? എന്ന് സുരാജ് ചോദിച്ചു. തുടർന്ന് ഞാൻ പോകുവാണെന്ന് പറഞ്ഞ് സുരാജ് എഴുന്നേറ്റു. ഉടൻ തന്നെ സീറ്റിൽ തിരിച്ചിരുന്ന് അദ്ദേഹം ചിരിക്കുകയും ചെയ്തു. പറ്റിച്ചതാണല്ലേ എന്ന് അവതാരക പറയുന്നുണ്ട്. 

വിഷു റിലീസായാണ് മദനോത്സവം തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത് രതീഷ് പൊതുവാളാണ്. ബാബു ആന്റണിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷെഹനാദ് ജലാൽ ആണ്. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്  ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.

ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മദനോത്സവത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലായാണ് മദനോത്സവത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. 

എഡിറ്റർ: വിവേക് ഹർഷൻ, ക്രിയേറ്റീവ്  പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News