Bhagya Suresh : സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ ശ്രേയസ്

Suresh Gopi's Daughter Bhagya Suresh Engagement : മാവേലിക്കര സ്വദേശിയും യുവസംരംഭകനുമായ ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ പ്രതിശ്രുതവരൻ

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 04:46 PM IST
  • മാവേലിക്കര സ്വദേശി ശ്രേയസാണ് വരൻ
  • ശ്രേയസും ഭാഗ്യയും സുഹൃത്തുക്കളായിരുന്നു
  • ജനുവരിയിലാണ് ഇരുവരുടെയും വിവാഹം
  • തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്
Bhagya Suresh : സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ ശ്രേയസ്

തിരുവനന്തപുരം : മലയാളം സൂപ്പർ താരവും മുൻ രാജ്യസഭ എംപിമായിരുന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. യുവസംരംഭകനായ ശ്രേയസ് മോഹനാണ് വരൻ. തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ വസതിയിൽ വെച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. 

ശ്രേയസിന്റേയും ഭാഗ്യയുടെയും വിവാഹം ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടക്കും. ജനുവരി 20ന് റിസപ്ഷൻ. തിരുവനന്തപുരം വെച്ച് മറ്റ് പരിപാടികളും സംഘടിപ്പിക്കും. ഭാഗ്യയയും ശ്രേയസും ഏറെനാളുകളായി സുഹൃത്തുക്കളായിരുന്നു. ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ ഭാഗ്യ തന്റെ യൂട്യൂബ് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ : Padmini Movie: 2.5 കോടി പ്രതിഫലം, പ്രമോഷന് വരില്ല, യൂറോപ്പിൽ ആഘോഷം; കുഞ്ചാക്കോ ബോബനെതിരെ നിർമ്മാതാവ്

അടുത്തിടെയാണ് ഭാഗ്യ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലശാലയിൽ നിന്നും ബിരുദം നേടിയ വാർത്ത പങ്കുവെക്കുന്നത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനെസിൽ നിന്നാണ് താരപുത്രി തന്റെ ബിരുദം നേടിയത്. കേരള സാരിയുടത്ത് ഭാഗ്യ ബിരുദാനചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറാലിയുരുന്നു. നർത്തികയും ഗായികയുമാണ് ഭാഗ്യ. സുരേഷ് ഗോപിയുടെ രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷും മാധവ് സുരേഷും ഭാവ്നി സുരേഷും മരിച്ചുപോയ ലക്ഷ്മി സുരേഷുമാണ് മറ്റു മക്കൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News