തൃശൂർ: സിനിമ, സീരിയല്‍ നടൻ പട്ടത്ത് ചന്ദ്രന് (Chandran) അന്തരിച്ചു. 59 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ (Medical College Hospital) ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പ് അദ്ദേഹത്തെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്. സംസ്കാരം രാവിലെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടത്തി.
തൃശൂര്‍ ചന്ദ്രന് എന്നറിയപ്പെടുന്ന അദ്ദേഹം സിനിമയിലെത്തും മുൻപ് നാടക നടന് എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളിൽ സജീവമായിരുന്നു ചന്ദ്രൻ.
Also Read: viral video: കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ
മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. ഏറെ വൈകിയാണ് ചന്ദ്രൻ സിനിമയിലേക്ക് എത്തിയതെങ്കിലും പി.എന്‍.മേനോന്, സത്യന് അന്തിക്കാട്, ഹരിഹരന് എന്നീ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചു. കലാനിലയം എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സത്യന് അന്തിക്കാട് സിനിമയിലേക്ക് ക്ഷണിച്ചത്.
അച്ചുവിന്റെ അമ്മ, രസതന്ത്രം, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിൽ (Films) ശ്രദ്ധേയമായ വേഷങ്ങളാണ് തൃശൂർ ചന്ദ്രൻ (Thrissur Chandran) കൈകാര്യം ചെയ്തത്. സിനിമയ്ക്ക് പുറമെ തോടയം എന്ന സീരിയലിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: സൗമ്യ, വിനീഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...