Bhumi Pednekar : നടി ഭൂമി പെഡ്നെക്കർക്ക് പറ്റിയ അബദ്ധം കണ്ടോ? മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ

Bhumi Pednekar Oops Moment ന്യൂ ഇയർ പാർട്ടിക്കിടെയാണ് നടിക്ക് ഈ അബദ്ധം സംഭവിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 12:22 AM IST
  • ന്യൂ ഇയർ പാർട്ടിയുടെ ചില ചിത്രങ്ങളും വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു
  • കടൽ തീരത്തിരുന്ന നടി ചുവപ്പ് നിറത്തിലുള്ള ബിക്കിനി ഇട്ട് നിൽക്കുന്ന വീഡിയോയ്ക്ക് വലിയതോതിലാണ് സോഷ്യൽ മീഡിയയിൽ ഹരം കൊള്ളിച്ചത്
Bhumi Pednekar : നടി ഭൂമി പെഡ്നെക്കർക്ക് പറ്റിയ അബദ്ധം കണ്ടോ? മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ

സിനിമകൾ തിരഞ്ഞെടുക്കുന്നതിലുള്ള പ്രത്യേകതയിൽ ബോളിവുഡിൽ പ്രമുഖയായി മാറിയ നടിയാണ് ഭൂമി പെഡ്നെക്കർ. ഹോട്ട്, സ്റ്റൈലിഷ് കഥാപാത്രങ്ങൾക്ക് പിന്നാലെ പോകാതെ മികച്ച വേഷങ്ങൾ ചെയ്യുന്നതാണ് ഭൂമി പെഡ്നെക്കർക്ക് കൂടുതൽ ആരാധകരെ ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. എന്നാൽ താരം തന്റെ സോഷ്യൽ മീഡിയ അൽപം സ്റ്റൈലിഷും ഹോട്ടുമാണെന്ന് ഭൂമി പങ്കുവക്കുന്ന ചിത്രങ്ങളും വീഡിയോകളും പറയും. ഈ കഴിഞ്ഞ ന്യൂ ഇയറിന് ആഘോഷത്തിനിടെ താരം ഹോട്ടായിട്ടുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റിൽ ശ്രദ്ധിച്ചപ്പോഴാണ് ആ അബദ്ധം എല്ലാവരും കാണുന്നത്.

ന്യൂ ഇയർ പാർട്ടിയുടെ ചില ചിത്രങ്ങളും വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. അതിൽ ഊഞ്ഞാൽ ആടുന്ന വീഡിയോയിലാണ് താരത്തിന് അബദ്ധം പറ്റിയത്. ഊഞ്ഞാൽ ആടുന്ന ദൃശ്യം മുൻ ഭാഗത്ത് നിന്നും ചിത്രീകരിക്കുമ്പോൾ നടി അറിയാതെ നടിയുടെ അടി വസ്ത്രം തെളിവായി കാണാൻ സാധിക്കുന്നുണ്ട്. അൽപം ഇരുട്ട് ഉണ്ടായിരുന്ന സ്ഥലത്ത് വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ആ അബദ്ധം പെട്ടെന്ന് ആരുടെയും കണ്ണിൽ പെട്ടില്ല.

ALSO READ : Aishwarya Rai Bachchan: നികുതി കുടിശിക അടയ്ക്കാൻ ഐശ്വര്യ റായ് ബച്ചന് നോട്ടീസ്, തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

അതേസമയം നടി പങ്കുവച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയായിരുന്നു. കടൽ തീരത്തിരുന്ന നടി ചുവപ്പ് നിറത്തിലുള്ള ബിക്കിനി ഇട്ട് നിൽക്കുന്ന വീഡിയോയ്ക്ക് വലിയതോതിലാണ് സോഷ്യൽ മീഡിയയിൽ ഹരം കൊള്ളിച്ചത്. അതിന് പുറമെ ഷോർട്ട് ഡ്രെസ്സ് ധരിച്ചുകൊണ്ടുള്ള നടിയുടെ ചിത്രങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhumi  (@bhumipednekar)

ഗോവിന്ദ മേരാ നാം എന്ന ചിത്രമാണ് ഏറ്റവും അവസാനമായി ഭൂമി പെഡ്നെക്കറിന്റെ തിയറ്ററിൽ എത്തിയത്. ചിത്രം ഉടൻ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നതാണ്. രാജ്കുമാർ റാവു, നവാസുദ്ദിൻ സിദ്ധിഖി എന്നിവർക്കൊപ്പമെത്തുന്ന അഫ്വായാണ് ഭുമിയുടെ അടുത്തതായി തിയറ്ററുകളിൽ എത്താൻ പോകുന്നത്. ഇവയ്ക്ക് പുറമെ ദി ലേഡി കില്ലർ, മേരെ ഹസ്ബൻഡ് കി ബീവി എന്നീ ചിത്രങ്ങളും അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News