Sabarimala Pilgrims Accident: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; അപകട കാരണം ഡ്രൈവർ ഉറങ്ങി പോയത്

Car overturned: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം.

Written by - Zee Malayalam News Desk | Last Updated : Dec 15, 2024, 02:46 PM IST
  • അപകടത്തിൽ ബംഗളൂരു സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു
  • മണികണ്ഠൻ, തൃപ്പണ്ണൻ, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്
Sabarimala Pilgrims Accident: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; അപകട കാരണം ഡ്രൈവർ ഉറങ്ങി പോയത്

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. അപകടത്തിൽ ബംഗളൂരു സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു.

മണികണ്ഠൻ, തൃപ്പണ്ണൻ, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

ALSO READ: കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ

ശബരിമല തീർഥാടനം കഴിഞ്ഞ് ബെം​ഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ മുക്കൂട്ടുതറയിൽ വളവ് തിരിഞ്ഞ് വരവേയാണ് നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്.

ശ്രീകാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News