Pathanamthitta Accident: കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ

Pathanamthitta Car Accident: അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2024, 01:59 PM IST
  • അപകടത്തിൽ മല്ലശേരി സ്വദേശികളായ നിഖിൽ, അനു, മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്
  • ഞായറാഴ്ച രാവിലെ നാലരയോടെയാണ് അപകടം നടന്നത്
  • ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
Pathanamthitta Accident: കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ

പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അപകടത്തിൽ മല്ലശേരി സ്വദേശികളായ നിഖിൽ, അനു, മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് കാർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഞായറാഴ്ച രാവിലെ നാലരയോടെയാണ് അപകടം നടന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ നവംബർ 30ന് ആയിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. മധുവിധു ആഘോഷിച്ച് മലേഷ്യയിൽ നിന്ന് മടങ്ങിവന്ന ഇരുവരെയും സ്വീകരിക്കാനാണ് മത്തായി ഈപ്പനും ബിജു പി ജോർജും പോയത്. മത്തായി ഈപ്പൻ നിഖിലിന്റെ പിതാവും ബിജു പി ജോർജ് അനുവിന്റെ പിതാവുമാണ്.

ALSO READ: പത്തനംതിട്ടയിൽ വാഹനാപകടം; ഒരു കുടുംബത്തില 4 പേർക്ക് ദാരുണാന്ത്യം

കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് നിഖിൽ. കഴിഞ്ഞ മാസം 25ന് വിവാഹത്തിനായാണ് നിഖിൽ നാട്ടിലെത്തിയത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് കാറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാർ അമിതവേ​ഗതയിൽ വന്നിടിച്ചുവെന്നാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിന്റെ ഡ്രൈവർ സതീഷ് പറഞ്ഞത്.

കാർ അമിതവേ​ഗതയിൽ വരുന്നതുകണ്ട് ബസ് ഒരുവശത്തേക്ക് ഒതുക്കിയെങ്കിലും കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് സാധാരണ വേ​ഗതയിലായിരുന്നുവെന്നും സതീഷ് പറയുന്നു. ഹൈദരാബാദ് സ്വദേശികളായ 19 ശബരിമല തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. സ്ഥലത്ത് അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News