Gautami Land Case | 25 കോടിയുടെ ഭൂമി തട്ടിയെടുത്തു; ഗൗതമിയുടെ പരാതിയിൽ ആറു പേര്‍ക്കെതിരേ കേസ്

കേസിൽ മൊഴി രേഖപ്പെടുത്താന്‍ ഗൗതമിയെ കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യാജരേഖകളുണ്ടാക്കി താരത്തിൻറെ ഭൂമി തട്ടിയെടുത്തതായി  കണ്ടെത്തി

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 11:28 AM IST
  • കോട്ടയൂരിൽ 25 കോടി മൂല്യമുള്ള 46 ഏക്കർ ഭൂമി തട്ടിയെടുത്തതായാണ് പരാതി
  • നാല് വ്യത്യസ്ത വ്യാജ ഇടപാടുകൾ സൃഷ്ടിച്ചുയെന്ന് നടി തന്റെ പരാതിയിൽ പറയുന്നു
  • വെള്ളിയാഴ്ചയാണ് ഗൗതമി കാഞ്ചീപുരം എസ്പിക്ക് മുൻപിൽ ഹാജരയത്
Gautami Land Case | 25 കോടിയുടെ ഭൂമി തട്ടിയെടുത്തു; ഗൗതമിയുടെ പരാതിയിൽ ആറു പേര്‍ക്കെതിരേ കേസ്

ചെന്നൈ: തൻറെ കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിയെടുത്തെന്ന നടി ഗൗതമിയുടെ ആരോപണത്തിൽ ആറു പേര്‍ക്കെതിരേ കേസെടുത്തു.ശ്രീപെരുമ്പത്തൂര്‍ സ്വദേശികളായ അളഗപ്പന്‍, ഭാര്യ നാച്ചാല്‍, സതീഷ്‌കുമാര്‍, ആരതി, ഭാസ്‌കരന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്.

കേസിൽ മൊഴി രേഖപ്പെടുത്താന്‍ ഗൗതമിയെ കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യാജരേഖകളുണ്ടാക്കി താരത്തിൻറെ ഭൂമി തട്ടിയെടുത്തതായി  കണ്ടെത്തി.  വെള്ളിയാഴ്ചയാണ് ഗൗതമി കാഞ്ചീപുരം എസ്പിക്ക് മുൻപിൽ ഹാജരയത്.

 ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂരിൽ 25 കോടി മൂല്യമുള്ള  46 ഏക്കർ ഭൂമി തട്ടിയെടുത്തതായാണ് ഗൗതമി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നൽകിയത്. പണമിടപാട് കാണിക്കുന്നതിനായി നാല് വ്യത്യസ്ത വ്യാജ ഇടപാടുകൾ സൃഷ്ടിച്ചുയെന്ന് നടി തന്റെ പരാതിയിൽ പറയുന്നു. തുടർന്ന് കേസ് കാഞ്ചീപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി വ്യക്തമാകുകയും ചെയ്തു. 

ഇതിനിടയിൽ പരാതി നൽകിയതിന് പുറമെ നടിക്കും മകൾ സുബ്ബലക്ഷ്മിക്കും വധ ഭീക്ഷണിയും ഉണ്ടായിരുന്നു. വസ്തു വിൽപനയ്ക്ക് ഇടനിലക്കാരായിരുന്നു അഴകപ്പനും അയാളുടെ ഭാര്യയുമാണ് തങ്ങൾക്കെതിരെ വധഭീഷിണി ഉയർത്തിയതെന്ന് ​ഗൗതമി തന്റെ പരാതിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News