ബംഗളൂരു: ബ്രിട്ടനില്‍ സിനിമാ ഷൂട്ടിങ്ങിന് പോയി തിരിച്ചെത്തിയ നടി ലെനയ്ക്ക് കൊവിഡ് (Covid19) സ്ഥിരീകരിച്ചു. മടങ്ങിയെത്തിയ ലെനയ്ക്ക് ബംഗളൂരു വിമാനത്താവളത്തില്‍വച്ച് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയിൽ (RT-PCR Test) വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.
പക്ഷേ നടിക്ക് ഇതുവരെ കൊവിഡ് (Covid19) രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ലയെന്നാണ് റിപ്പോർട്ട്. ലെന (Actress Lena) ഇപ്പോൾ ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Also Read: സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം..
ഇനി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധനാ ഫലം (Test Result) വന്നാൽ മാത്രമേ കൊവിഡിന്റെ വകഭേദം കണ്ടെത്താനാകൂ. ലെന ബ്രിട്ടനിലേക്ക് പോയത് 'ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍' എന്ന ഇന്തോ ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു.
കൊവിഡ് മഹാമാരിക്ക് (Covid19 Pandemic) പുറമെ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ (Britain)നിന്നും എത്തുന്നവരെയെല്ലാം ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കു (RT-PCR Test) വിധേയരാക്കുന്നുണ്ട്. ഫലം വരുന്നതുവരെ യാത്രക്കാരോട് വിമാനത്താവളത്തില്‍ കാത്തിരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.