Malaika Arora Father Died: നടി മലൈക അറോറയുടെ പിതാവ് ജീവനൊടുക്കി; കാരണം വ്യക്തമല്ല

മുംബൈ ബാന്ദ്രയിലെ വസതിയിൽ വച്ചാണ് അനിൽ അറോറ ആത്മ​ഹത്യ ചെയ്തത്.   

Written by - Zee Malayalam News Desk | Last Updated : Sep 11, 2024, 07:39 PM IST
  • സംഭവ സമയം മലൈക പൂനെയിലായിരുന്നു.
  • വിവരം അറിഞ്ഞയുടന്‍ താരം മുംബൈയിലെ വിട്ടിലെത്തി
Malaika Arora Father Died: നടി മലൈക അറോറയുടെ പിതാവ് ജീവനൊടുക്കി; കാരണം വ്യക്തമല്ല

മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

സംഭവ സമയം മലൈക പൂനെയിലായിരുന്നു. വിവരം അറിഞ്ഞയുടന്‍ താരം മുംബൈയിലെ വിട്ടിലെത്തി. ബോളിവുഡ് താരങ്ങളും ബന്ധുക്കളും മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമുള്‍പ്പെടെയുള്ളവർ എത്തി അനുശോചനമറിയിച്ചു. പഞ്ചാബ് സ്വദേശിയാണ് അനിൽ അറോറ. മെർച്ചെന്റ് നേവി ഉദ്യോ​ഗസ്ഥൻ കൂടിയായിരുന്നു.

Aarti Ravi: 'വിവാഹ മോചനം എന്റെ അറിവോടെ അല്ല'; ജയം രവിക്കെതിരെ ആരതി

ജയം രവിയുടെ വിവാഹ മോചന പ്രഖ്യാപനത്തിനെതിരെ ഭാര്യ ആരതി രവി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹമോചനം സംബന്ധിക്കുന്ന കുറിപ്പ് ജയം രവി പോസ്റ്റ് ചെയ്തതെന്ന് സമൂഹമാധ്യമത്തിൽ ആരതി വ്യക്തമാക്കി. 

18 വർഷത്തെ തങ്ങളുടെ വിവാഹ ജീവിതത്തെ പറ്റി പുറത്ത് വരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ടാകുന്നു എന്ന് ആരതി കുറിപ്പിൽ പറയുന്നു. ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആരതി കുറിച്ചു.

ജയം രവിയുമായി സംസാരിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കുടുംബപരമായുള്ള പ്രതിബദ്ധതയെ മാനിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും ആരതി കുറിപ്പിൽ പറയുന്നു. പ്രഖ്യാപനം എന്നെയും കുട്ടികളെയും പൂർണമായും ഞെട്ടിച്ചു. വിവാഹമോചനത്തെ പറ്റിയുള്ള തീരുമാനം തികച്ചും ഏകപക്ഷീയമാണ്. ഇത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ​ഗുണകരമല്ലെന്നും ആരതി കുറിച്ചു.

ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചെങ്കിലും പൊതു അഭിപ്രായങ്ങളിൽ നിന്ന് വിട്ട് നിൽക്കാനായിരുന്നു താൻ  ശ്രമിച്ചത്. പക്ഷേ സമൂഹം എന്നെ കുറ്റപ്പെടുത്തി എന്റെ സ്വഭാവത്തെ അപകീർത്തിപ്പെടുത്തുകയാണ്. ഇത് തന്റെ മക്കളെയും ബാധിക്കുന്നു. അമ്മയെന്ന നിലയിൽ ആദ്യ പരി​ഗണന തന്റെ മക്കൾക്കാണെന്നും ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ കുട്ടികളെ ബാധിക്കുന്നത് കണ്ടു നിൽക്കാനാവില്ലെന്നും ആരതി പറഞ്ഞു.  ഈ പ്രയാസകരമായ അവസ്ഥ ശക്തിയോടും ആത്മാഭിമാനത്തോടും അതിജീവിക്കാൻ അവരെ സഹായിക്കുന്നതിലായിരിക്കും ഇനിയുള്ള തന്റെ ശ്രദ്ധയെന്നും ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് കാലം തെളിയിക്കുമെന്നും ആരതി പോസ്റ്റിൽ കുറിച്ചു.

സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് രണ്ടു ദിവസം മുമ്പായിരുന്നു വിവാഹ ബന്ധം വേർപിരിയുന്നുവെന്ന കാര്യം നടൻ ജയം രവി പ്രഖ്യാപിച്ചത്. സമൂഹമാധ്യമമായ എക്സിൽ പങ്കു വച്ച കുറിപ്പിലൂടെയായിരുന്നു ഇക്കാര്യം നടൻ അറിയിച്ചത്. കുറച്ച് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴിലും ഇം​ഗ്ലീഷിലുമായി പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവാഹമോചന വാർത്ത പുറത്തുവിട്ടത്. ഏറെ പ്രയാസകരമായ ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്നേഹത്തിനും പരി​ഗണനയ്ക്കും നന്ദിയെന്നുമാണ് ജയം രവി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News