മഞ്ജു വാര്യര്‍ നായികയാവുന്ന 'കരിങ്കുന്നം സിക്‌സസി'ലെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നു. ‘ഉലകത്തിന്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ രാജും അരുണ്‍ അലട്ടും ചേര്‍ന്നാണ്. ജോജു സെബാസ്റ്റ്യന്‍ ബാക്കിങ് വോക്കല്‍സ് നല്‍കിയിരിക്കുന്നു. രാഹുല്‍ രാജ് ഈണം പകര്‍ന്ന ഈ ഗാനത്തിന്‍റെ വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.
ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച ‘കരിങ്കുന്നം 6s സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. മലയാളത്തില്‍ ആദ്യമായാണ് വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ ഒരുക്കുന്നത്. മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരകഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.
ശ്യാമപ്രസാദ്, മേജര്‍ രവി, മണിയന്‍പിള്ള രാജു, ബൈജു, അനീഷ്, നോബി, പത്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, സുധീര്‍ കരമന, ജഗതീഷ്, മണിക്കുട്ടന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും നിര്‍മ്മിച്ച ‘കരിങ്കുന്നം സിക്‌സസ്’ജൂലൈ 7ന് തീയേറ്ററുകളിലെത്തും.