Sneha Babu: നടി സ്നേഹ ബാബു വിവാഹതിയാകുന്നു; വരനെ അറിയാമോ?

Actress Sneha Babu getting married: അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ് തുടങ്ങി കരിക്കിലെ മറ്റ് അഭിനേതാക്കളും ചിത്രത്തിന് താഴെ ആശംസയുമായി എത്തി. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 10:39 AM IST
  • സ്നേഹ മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത് കരിക്കിന്റെ കോമഡി വെബ്സീരീസുകളിലൂടെയാണ്.
  • 1997 മെയ് 18ന് ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം.
Sneha Babu: നടി സ്നേഹ ബാബു വിവാഹതിയാകുന്നു; വരനെ അറിയാമോ?

കരിക്ക് വെബ്സീരീസുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി സ്നേഹബാബു വിവാഹിതയാകുന്നു. കരിക്ക് കുടുംബത്തിൽ നിന്നു തന്നെയാണ് വരനും. കരിക്ക് വെബ് സീരിസായ സാമർത്ഥ്യ ശാസ്ത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പങ്കാളിയാകാൻ പോകുന്നത്. പ്രണയവാർത്ത ആരാധകരെ അറിയിച്ചത് അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ്.  ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്നാണ് ചിത്രത്തിനു നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഈ സീരീസിൽ ഒരു പ്രധാന വേഷം സ്നേഹയും ചെയ്തിരുന്നു. കരിക്കിലെ മറ്റ് അഭിനേതാക്കളും ചിത്രത്തിന് താഴെ ആശംസയുമായി എത്തി. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര തുടങ്ങിയ അഭിനേതാക്കൾ ആശംസകൾ അറിയിച്ചു.

ALSO READ: " അയ്യോ സാർ നീങ്ക എവ്വളോ പെരിയ ലെജണ്ട് " ആദരിക്കാൻ എത്തിയ ജയചന്ദ്രനെ കീരവാണി തടഞ്ഞു

സ്നേഹ മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത് കരിക്കിന്റെ കോമഡി വെബ്സീരീസുകളിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം റീൽസുകളിലൂടെയും മറ്റും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലൂടെയും സ്നേഹ മലയാളി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.  1997 മെയ് 18ന് ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ഗോരെഗാവിലായിരുന്നു സ്നേഹയുടെ പഠനം. ടിക്ടോക്കിൽ സജീവമായിരുന്ന സ്നേഹ ഇന്റീയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സമയത്താണ്  ‘കരിക്ക്’ ചാനലിൽ അവസരം ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News