Viral Video: 'സൈബര്‍ ബുള്ളി'കള്‍ക്ക് അഹാനയുടെ പ്രണയലേഖനം...

സോഷ്യല്‍ മീഡിയയെ മോശമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന 'സൈബര്‍ ബുള്ളി'കള്‍ക്ക് അഹാനയുടെ പ്രണയ ലേഖനം....

Last Updated : Jul 19, 2020, 05:50 PM IST
  • സൈബര്‍ ബുള്ളീസ് എന്ന ആര്‍മിയില്‍ കയറിപറ്റാന്‍ നിങ്ങള്‍ക്ക് ആവശ്യം ഒരു ഗാഡ്ജറ്റും ഒഴിവുസമയവും മാത്രമാണെന്നാണ് താരം പറയുന്നത്. മറ്റുള്ളവരെ കുറിച്ച് മോശമായി അവരോട് തന്നെ പറയുമ്പോള്‍ സന്തോഷം കിട്ടുന്നവരാണെങ്കില്‍ എളുപ്പത്തില്‍ ആര്‍മിയില്‍ ചേരാമെന്നും താരം പറയുന്നു.
Viral Video: 'സൈബര്‍ ബുള്ളി'കള്‍ക്ക് അഹാനയുടെ പ്രണയലേഖനം...

സോഷ്യല്‍ മീഡിയയെ മോശമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന 'സൈബര്‍ ബുള്ളി'കള്‍ക്ക് അഹാനയുടെ പ്രണയ ലേഖനം....

സൈബര്‍ ബുള്ളി൦ഗ് (Cyber Bullying) നടത്തുന്ന ആളുകള്‍ക്കെതിരെ തുറന്നടിച്ചാണ് അഹാന (Ahaana Krishna) വീഡിയോ സംസാരിക്കുന്നത്. എന്താണ് സൈബര്‍ ബുള്ളിയിംഗെന്നും സൈബര്‍ ബുള്ളിയിംഗിനെ എങ്ങനെ നേരിടാമെന്നും അഹാന വീഡിയോയില്‍ വിശദീകരിക്കുന്നു. എന്നാല്‍, ഏറ്റവും രസകരമായ കാര്യം എന്താണെന്നു വച്ചാല്‍ 'സൈബര്‍ ബുള്ളി'കള്‍ക്കുള്ള പ്രണയലേഖനം എന്ന നിലയിലാണ് അഹാന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിൾ ലോക്ക് ഡൗണ്‍' അഹാനയുടെ സ്റ്റാറ്റസ് വൈറലാകുന്നു..!!

സൈബര്‍ ബുള്ളിയിംഗ് നേരിട്ടാല്‍ നിങ്ങള്‍ ഇരയല്ലെന്നും അതിനെ ചില കോമാളികളുടെ കോമാളിത്തരമായി കണ്ടാല്‍ മതിയെന്നും താരം പറയുന്നു.  സൈബര്‍ ബുള്ളീസ് എന്ന ആര്‍മിയില്‍ കയറിപറ്റാന്‍ നിങ്ങള്‍ക്ക് ആവശ്യം ഒരു ഗാഡ്ജറ്റും ഒഴിവുസമയവും മാത്രമാണെന്നാണ് താരം പറയുന്നത്. 

മറ്റുള്ളവരെ കുറിച്ച് മോശമായി അവരോട് തന്നെ പറയുമ്പോള്‍ സന്തോഷം കിട്ടുന്നവരാണെങ്കില്‍ എളുപ്പത്തില്‍ ആര്‍മിയില്‍ ചേരാമെന്നും താരം പറയുന്നു. മറ്റൊരാളെ കുറിച്ച് മോശമായ ഭാഷയില്‍ സംസാരിക്കുമ്പോള്‍ അവിടെ മനസിലാകുന്നത് നിങ്ങളുടെ തന്നെ സ്വഭാവമാണെന്നും താരം പറയുന്നു. 

വീഡിയോ കാണാം: 

Trending News