അല്ലു അർജുനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു: അക്ഷയ് കുമാർ

കഴിഞ്ഞ കുറച്ച് കാലങ്ങളായി സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ബോളീവുഡ് ചിത്രങ്ങളേക്കാൾ മികച്ച ബിസിനസ് നേടുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ആണ് അക്ഷയ് മുൻപും പറഞ്ഞിട്ടുള്ള സൗത്ത് ഇന്ത്യൻ - ബോളീവുഡ് ചിത്രങ്ങളേപ്പറ്റിയുള്ള പരാമർശം ആവർത്തിച്ചത്.  

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 2, 2022, 07:24 PM IST
  • 'ദയവ് ചെയ്ത് വിഭജിച്ച് ഭരിക്കുക എന്ന ആശയം നമ്മുടെ രാജ്യത്ത് വീണ്ടും ആവർത്തിക്കരുത്.
  • സൗത്ത് - നോർത്ത് എന്ന വ്യത്യാസമില്ലാതെ എല്ലാ ഇന്‍റസ്ട്രികളിലെയും അഭിനേതാക്കൾ ഒന്നിച്ച് പ്രവർത്തിക്കണം.
  • 2017 ലെ മിസ്സ് വേൾഡ് ജേതാവ് മാനുഷി ചില്ലർ ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.
അല്ലു അർജുനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു: അക്ഷയ് കുമാർ

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ. ഇതിന്‍റെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തെലുങ്ക് നടൻ അല്ലു അർജുനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. സൗത്ത് ഇന്ത്യൻ ചിത്രങ്ങളെയും ബോളീവുഡ് ചിത്രങ്ങളെയും വേർതിരിച്ച് കാണേണ്ട ആവശ്യം ഇല്ലെന്നും എല്ലാ ഇന്‍റസ്ട്രികളിലെയും താരങ്ങൾ ഒന്നിച്ച് പ്രവർത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അക്ഷയ് കുമാർ ഇതിനോടൊപ്പം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ കുറച്ച് കാലങ്ങളായി സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ബോളീവുഡ് ചിത്രങ്ങളേക്കാൾ മികച്ച ബിസിനസ് നേടുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ആണ് അക്ഷയ് മുൻപും പറഞ്ഞിട്ടുള്ള സൗത്ത് ഇന്ത്യൻ - ബോളീവുഡ് ചിത്രങ്ങളേപ്പറ്റിയുള്ള പരാമർശം ആവർത്തിച്ചത്. 'ദയവ് ചെയ്ത് വിഭജിച്ച് ഭരിക്കുക എന്ന ആശയം നമ്മുടെ രാജ്യത്ത് വീണ്ടും ആവർത്തിക്കരുത്. സൗത്ത് - നോർത്ത് എന്ന വ്യത്യാസമില്ലാതെ എല്ലാ ഇന്‍റസ്ട്രികളിലെയും അഭിനേതാക്കൾ ഒന്നിച്ച് പ്രവർത്തിക്കണം. എനിക്ക് അല്ലു അർജുനോടൊപ്പം അഭിനയിക്കുക എന്നത് വളരെ നാളായി ആഗ്രഹമുള്ള ഒരു കാര്യമാണ്. ഉടൻ തന്നെ ഞാൻ ഏതെങ്കിലും സൗത്ത് ഇന്ത്യൻ നടനോടൊപ്പം അഭിനയിക്കും. ഇത്തരത്തിൽ എല്ലാപേരും ഒന്നിച്ച് സഹകരിക്കണം' എന്നുമാണ് അക്ഷയ് കുമാർ അഭിമുഖത്തിൽ പറഞ്ഞത്. 

Read Also: Ante Sundaraniki Movie Trailer : പ്രണയക്കഥയുമായി നസ്രിയയും നാനിയും; ആണ്ടേ സുന്ദരാനികിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന ചിത്രം നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകള്‍ വഴി പുറത്തിറങ്ങുകയാണ്.  'പൃഥ്വിരാജ്' എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്ന തലക്കെട്ട്. കർണ്ണി സേന എന്ന സംഘടനയുടെ കത്ത് പ്രകാരമാണ് മേയ് 27 ന് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന് പേര് മാറ്റിയത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബ്രാജ് ഭാഷയിൽ എഴുതപ്പെട്ട പൃഥ്വിരാജ് ചൗഹാനെക്കുറിച്ചുള്ള ഒരു കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. 

2017 ലെ മിസ്സ് വേൾഡ് ജേതാവ് മാനുഷി ചില്ലർ ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. പൃഥ്വിരാജ് ചൗഹാന്‍റെ ഭാര്യയുടെ വേഷമാണ് മാനുഷി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സ‍ഞ്ജയ് ദത്ത്, സോനു സുഡ്, അഷ്തോഷ് റാണ തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്‍റ്യൻ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. 'ബച്ചൻ പാണ്ടെയാണ്' അവസാനമായി പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രം. ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ഏറ്റ് വാങ്ങി. വമ്പൻ ബജറ്റിൽ നാളെ പുറത്തിറങ്ങുന്ന 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന ചിത്രത്തിന്‍റെ ഭാവി എന്താകും എന്ന കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ ലോകം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News