ആലിയ പറഞ്ഞു- 'ഐ ലവ് യു', മുഖം പൊത്തി റണ്‍ബീര്‍!!

റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. 

Last Updated : Mar 24, 2019, 06:20 PM IST
ആലിയ പറഞ്ഞു- 'ഐ ലവ് യു', മുഖം പൊത്തി റണ്‍ബീര്‍!!

റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. 

എന്നാല്‍, ആ രഹസ്യത്തെ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുകയാണ് ആലിയ. കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്ന ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങിലാണ് സംഭവം. 

ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുളള പുരസ്‌കാരം 'രാസി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ സ്വന്തമാക്കിയിരുന്നു. 

മികച്ച നടിക്കുളള പുരസ്‌കാരം സ്വീകരിച്ച ശേഷമുളള പ്രസംഗത്തിനിടെയാണ് ആലിയ തന്‍റെ പ്രണയം വെളിപ്പെടുത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 

Alia Bhatt- I love you (from stage) after winning award, while Ranbir Kapoor is all smiles #FilmfareAwards2019 #RanbirKapoor #Ranbir #AliaBhatt #Bollywood

A post shared by Ranbir Kapoor Universe (@ranbirkapooruniverse) on

ഈ രാത്രി സ്‌നേഹത്തിന്‍റേതാണ്. എന്‍റെ പ്രിയപ്പെട്ടവന്‍ ഇന്നിവിടെയുണ്ട്. ഐ ലവ് യൂ റണ്‍ബീര്‍- ആലിയ പറഞ്ഞു. ഇത് കേട്ട് കയ്യടിക്കുന്ന ആരാധകര്‍ക്കിടയില്‍ മുഖം പൊത്തുന്ന റണ്‍ബീറിനെയും കാണാം. 

മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം സഞ്ജു എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്വന്തമാക്കിയത് റണ്‍ബീറായിരുന്നു. 

പുരസ്‌കാരം സ്വീകരിക്കാനായി ക്ഷണിച്ചപ്പോള്‍ ആലിയയെ ചുംബിച്ചുകൊണ്ടാണ് രണ്‍ബീര്‍ വേദിയിലേക്ക് കയറിയത്.

Trending News