Alia Bhatt ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുമെന്ന് താരം

രൺബീർ കപൂറിനും സഞ്ജയ് ലീല ബൻസാലിക്കും പിന്നാലെ നടി ആലിയ ഭട്ടിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച്ച രാത്രിയോടെയാണ് താരം ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2021, 02:13 PM IST
  • രൺബീർ കപൂറിനും സഞ്ജയ് ലീല ബൻസാലിക്കും പിന്നാലെ നടി ആലിയ ഭട്ടിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
  • വ്യാഴാഴ്ച്ച രാത്രിയോടെയാണ് താരം ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്.
  • രൺബീറിന് രോഗം പൂർണമായും മാറിയ വിവരം മാർച്ച് 27ന് രൺബീറിന്റെ 'അമ്മ അറിയിച്ചിരുന്നു.
  • സഞ്ജയ് ലീല ബൻസാലിക്കും കഴിഞ്ഞ മാസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
Alia Bhatt ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുമെന്ന് താരം

Mumbai: രൺബീർ കപൂറിനും (Ranbir Kapoor) സഞ്ജയ് ലീല ബൻസാലിക്കും പിന്നാലെ നടി ആലിയ ഭട്ടിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച്ച രാത്രിയോടെയാണ് താരം ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്. താൻ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുമെന്നും താരം അറിയിച്ചിട്ടുണ്ട്. മാർച്ച് 10 നാണ് ആലിയ ഭട്ടിന്റെ കാമുകനും പ്രശസ്‌ത താരവുമായ രൺബീർ കപൂറിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 

രൺബീറിന് രോഗം പൂർണമായും മാറിയ വിവരം മാർച്ച് 27ന് രൺബീറിന്റെ 'അമ്മ അറിയിച്ചിരുന്നു. ഇത് കൂടാതെ സഞ്ജയ് ലീല ബൻസാലിക്കും കഴിഞ്ഞ മാസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഗാംഗുഭായ് കത്വാടി എന്ന ചിത്രത്തിലാണ് ആലിയ ഭട്ട് (Alia Bhatt) ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നെഗറ്റീവായ ശേഷം സഞ്ജയ് ലീല ബൻസാലി  ചിത്രത്തിന്റെ  പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു.

ALSO READ: Rajinikanth ന് ദാദാ സഹിബ് ഫാൽക്കെ അവാർഡ്, ദക്ഷിണേന്ത്യയിലെ ഈ അവാർഡ് രണ്ടാമത്തെ നടൻ

ആലിയ ഭട്ടിന്റെ ഉടൻ പുറത്തിറങ്ങനിരിക്കുന്ന ചിത്രം സഞ്ജയ് ലീല ബൻസാലിയുടെ ഗാംഗുഭായ്  കത്വാടിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ജൂലൈ 30 നാണ്. ഇത് കൂടാതെ എസ്എസ് രാജമൗലിയുടെ ആർആർആർ (RRR) എന്ന ചിത്രത്തിലാണ്. ചിത്രത്തിൽ ആലിയ ഭട്ടിനെ കൂടാതെ റാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്, ചിത്രം ഈ വർഷം ദീപാവലിയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Amitabh Bachchan ചിത്രം ചെഹരേയുടെ റിലീസിങ് മാറ്റിവെച്ചു; കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്നാണ് തീരുമാനം

ഇത് കൂടാതെ അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂറിനൊപ്പം  (Ranbir Kapoor) അഭിനയിച്ച് വരികയാണ് ആലിയ ഇപ്പോൾ. ഈ ചിത്രത്തിൽ ഇരുവർക്കും ഒപ്പം അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇത് കൂടാതെ കരൺ ജോഹർ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ രൺവീർ സിങിനൊപ്പവും ആലിയ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഒരു പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും എത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News