Alia Bhatt Preganancy : ആലിയ ഭട്ട് വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായിരുന്നു? പുതിയ അഭിമുഖം ചർച്ചയാകുന്നു

Alia Bhatt Pregnancy : ഗർഭിണിയായി ഇരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ഹോളിവുഡ് ചിത്രവും ആക്ഷൻ ചിത്രവുമായി ഹേർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 02:39 PM IST
  • ഗർഭിണിയായി ഇരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ഹോളിവുഡ് ചിത്രവും ആക്ഷൻ ചിത്രവുമായി ഹേർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.
  • ഗർഭിണിയായിരുന്ന സമയത്ത് താൻ തന്റെ ആരോഗ്യത്തിനും കുഞ്ഞിനും തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതെന്ന് താരം പറഞ്ഞു.
  • ആദ്യ 12 ആഴ്ചകൾ ബുദ്ധിമുട്ടുകൾ നിറഞ്ഞത് ആയിരുന്നെങ്കിലും സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് താരം പറഞ്ഞു.
  • ജനുവരിയിലാണ് താൻ ചിത്രത്തിൻറെ കരാർ ഒപ്പിട്ടതെന്നും, ഷൂട്ടിങ്ങിന് മുമ്പ് തന്നെ കാര്യങ്ങൾ ടീമിനോട് സംസാരിച്ചിരുന്നു, ടീമിന്റെ സപ്പോർട്ട് ഉണ്ടായതിനാലാണ് ഗർഭിണിയായിരുന്ന സമയത്തും ഈ ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് താരം പറഞ്ഞു.
Alia Bhatt Preganancy : ആലിയ ഭട്ട് വിവാഹത്തിന്  മുമ്പ് തന്നെ ഗർഭിണിയായിരുന്നു? പുതിയ അഭിമുഖം ചർച്ചയാകുന്നു

ആലിയ ഭട്ടിന് കുഞ്ഞ് ജനിച്ചതിന് പിന്നാലെ വിവാഹത്തിന്  മുമ്പ് തന്നെ ഗർഭിണിയായിരുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇപ്പൊൾ ഇത് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ബോംബെ ടൈംസിന് താരം നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ഇത് വീണ്ടും ചർച്ചയായത്. തന്റെ ആദ്യ ഹോളിവുഡ് സിനിമയായ ഹേർട്ട് ഓഫ് സ്റ്റോണിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഗർഭിണിയായി ഇരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ഹോളിവുഡ് ചിത്രവും ആക്ഷൻ ചിത്രവുമായി ഹേർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.

ശാരീരികമായി ഒരു ബുദ്ധിമുട്ടിലെങ്കിൽ ഒരു കാര്യത്തിൽ നിന്നും മാറി നിൽക്കുന്നതിന് താരം തയ്യാറല്ലെന്ന് താരം പറഞ്ഞു. ഗർഭിണിയായിരുന്ന സമയത്ത് താൻ തന്റെ ആരോഗ്യത്തിനും കുഞ്ഞിനും തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതെന്ന് താരം പറഞ്ഞു. ആദ്യ 12 ആഴ്ചകൾ ബുദ്ധിമുട്ടുകൾ നിറഞ്ഞത് ആയിരുന്നെങ്കിലും സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് താരം പറഞ്ഞു. ജനുവരിയിലാണ് താൻ ചിത്രത്തിൻറെ കരാർ ഒപ്പിട്ടതെന്നും, ഷൂട്ടിങ്ങിന് മുമ്പ് തന്നെ കാര്യങ്ങൾ ടീമിനോട് സംസാരിച്ചിരുന്നു, ടീമിന്റെ സപ്പോർട്ട് ഉണ്ടായതിനാലാണ് ഗർഭിണിയായിരുന്ന സമയത്തും ഈ ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് താരം പറഞ്ഞു. എന്നാൽ ഈ കാരണത്തെ കൊണ്ട് സിനിമയിൽ നിന്ന് പിന്മാറാൻ താൻ തയ്യാറല്ലായിരുന്നുവെന്നും താരം പറഞ്ഞു.

ALSO READ: Alia Ranbir Kapoor: കുഞ്ഞുവാവയുടെ പേര് വെളിപ്പെടുത്തി ആലിയയും രണ്‍ബീറും, നാമകരണ ചടങ്ങിന്‍റെ ചിത്രങ്ങള്‍ വൈറല്‍

നവംബർ 6 നാണ് അലിയാഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് ജനിച്ചത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വെച്ചാണ് ആലിയ ഭട്ട് കുഞ്ഞിന് ജന്മം നൽകിയത്. ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്.   വിവാഹം കഴിഞ്ഞതിന് പിന്നാലെ  ജൂണിലാണ് ആലിയ ഗർഭിണിയാണെന്ന വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.  റാഹ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്.  രാഹ ഒരു ദൈവിക പാത എന്നാണ് അർത്ഥമാക്കുന്നത്, സ്വാഹിലിയിൽ ഇത് സന്തോഷം എന്നാണ്, സംസ്‌കൃതത്തിൽ ഇത് അർത്ഥമാക്കുന്നത് ഗോത്രമാണ്. ബംഗാളിയിൽ അതിനർത്ഥം വിശ്രമം, സുഖപ്രദം, ആശ്വാസം, എന്നാണ്. അറബിയിൽ അതിനർത്ഥം സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നാണ് എന്നും ഇരുവരും അറിയിച്ചിരുന്നു.

ആലിയാ ഭട്ടിന്റെ ആദ്യ ഹോളിവുഡ് സിനിമയാണ് ഹേർട്ട് ഓഫ് സ്റ്റോൺ . അമേരിക്കൻ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹേർട്ട് ഓഫ് സ്റ്റോൺ.  ഗ്രെഗ് റുക്ക, ആലിസൺ ഷ്രോഡർ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഹാർപ്പറാണ്. ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, സോഫി ഒകോനെഡോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം 2023 ൽ ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2022 ജനുവരി 26 ന് ആരംഭിച്ച ചിത്രത്തിൻറെ ഷൂട്ടിങ് നാല് ഷെഡ്യൂളുകളിലായി 2022 ജൂലൈ 28 നാണ് പൂർത്തിയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News